മഞ്ഞ പാന്റ് സാരിയില്‍ ഗ്ലാമറസായി അനുപമ പരമേശ്വരന്‍

Loading...

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. അഭിനയത്തിലൂടെ മാത്രമല്ല സ്റ്റൈലിഷ് ലുക്കിലൂടെയും താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇത്തരത്തില്‍ താരത്തിന്റെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്. മഞ്ഞ പാന്റ് സാരിയിലാണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ പുതിയ ലുക്കിന് ലഭിക്കുന്നത്.

മഞ്ഞനിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. കറുപ്പു നിറത്തില്‍ പവര്‍, ക്വീന്‍ എന്നീ വാക്കുകള്‍ സാരിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. നീണ്ട കമ്മല്‍ മാത്രമാണ് ആഭരണം. സ്‌മോക്കി സ്‌റ്റൈലിലാണ് മേക്കപ്പ്. സാരിയുടെ മോഡേണ്‍ ലുക്കാണ് പാന്റ് സാരി. പാന്റിനു മുകളില്‍ സാരി ധരിക്കുന്ന ഈ രീതി ബോളിവുഡിന്റെ പ്രിയപ്പെട്ട സ്‌റ്റൈലാണ്. പാന്റ് സാരി ഡിസൈനിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിസൈനര്‍മാരും ഫാഷന്‍ ലോകത്തുണ്ട്. അടുത്തിടെ സാറാ അലി ഖാന്റെ പാന്റ് സാരി സ്‌റ്റൈല്‍ കൈയടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അനുപമയും ഈ സ്‌റ്റൈലിലെത്തിയത്.

Loading...