ഇടയുന്ന ആനകളേ തൃശൂരില്‍ കേറ്റില്ല, കടുപ്പിച്ച് അനുമപ ഐ.എ.എസ്

Loading...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആന പന്തിയില്‍ നിന്നും പുറത്തിറങ്ങില്ല എന്നു മാത്രമല്ല തൃശൂര്‍ പോലും കാണാത്ത വിധം കുരുക്ക് മുറുക്കുന്നു. എന്തായാലും രാമചന്ദ്രന്റെ എതിരാളികള്‍ തന്നെയാണ് ഇതുവരെ മുന്നിട്ടും ജയിച്ചും നില്ക്കുന്നത്. അവസാന സൂചനകള്‍ പ്രകാരം തൃശൂര്‍ പോലും രാമനേ കാണിക്കരുത് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്.മദപ്പാടും, ഇടച്ചിലും, കൂട്ടുകാരെ കുത്തുന്നതുമായ ആനയേ തൃശൂര്‍ ടൗണില്‍ കയറ്റില്ല. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ അനുപമ വെട്ടി തുറന്ന് പറയുന്നു.

മെയ് 12,13,14 ദിവസങ്ങളില്‍ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവഎന്നിങ്ങനെയുള്ള ആനകളെ തൃശ്ശൂര്‍ ടൗണിനകത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട് എന്നും ഇതില്‍ വിട്ടു വീഴ്ച്ച ചെയ്യാന്‍ ആകില്ല എന്നും കലക്ടര്‍ അനുപമ പറഞ്ഞു. വികാരങ്ങളേക്കാള്‍ കൂടുതല്‍ ജനങ്ങളുടെയും പൂരത്തിന്റെയും സുരക്ഷക്ക് മുന്‍ തൂക്കവും മുന്‍ ഗണനയും എന്ന കടുത്ത നിലപാടിലാണ് അനുമപ ഐ.എ.എസ്. എന്നാല്‍ കലക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനം വന്നു കഴിഞ്ഞു. പല അര്‍ഥത്തിലും , വിവാദപരവുമായ വിമര്‍ശനത്തിനു അനുപമ ഇരയാവുകയാണ് എങ്കിലും വിമര്‍ശനങ്ങളില്‍ തകരാതെ നറ്റപടിയുമായി അവര്‍ മുന്നോട്ട് പോവുകയാണ്.ചില ആനകളെ എഴുന്നള്ളിക്കുന്നത് മുമ്പേ നിരോധിച്ചിരുന്നതാണ്. നിരോധനം ഇപ്പോഴും നീക്കിയിട്ടില്ലെന്നും കളക്ടര്‍ അനുപമ വ്യക്തമാക്കി.

Loading...

ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോടനുബന്ധിച്ച് നല്‍കാറുള്ള പൊതു നിര്‍ദേശമാണ്. ഇത് നോക്കിയിട്ട് തന്നെയാണ് സംഘാടകര്‍ ആനയെ കൊണ്ടുവരുന്നതും മൃഗഡോക്ടര്‍മാര്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. തൃശ്ശൂര്‍ പൂരമാകുമ്പോള്‍ ഇതൊരു ഉത്തരവായിറിക്കി നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കളക്ടര്‍ പറഞ്ഞു.തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമ്പിള്‍ വെടിക്കെട്ട് 11 ന് നടക്കുമെന്നും അവര്‍ അറിയിച്ചു. , പാറമേക്കാവിന് വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെയും തിരുവമ്പാടിയുടേത് ഏഴുമുതല്‍ എട്ടര വരെയും നടക്കും. പ്രധാന വെടിക്കെട്ട് 14 ന് പുലര്‍ച്ചെ നടക്കും.

ഇതില്‍ പാറമേക്കാവിന്റേത് മൂന്നുമുതല്‍ ആറുവരെയും തിരുവമ്പാടിയുടേത് മൂന്നുമുതല്‍ അഞ്ചുവരെയും നടക്കും.പൂരത്തിനു മുന്നോടിയായി മദ്യ നിരോധനം, കാഴ്ച മറയ്ക്കുന്ന ട്യൂബ് ബലൂണുകള്‍ നിരോധനം എന്നിവ നടപ്പാക്കും.ചടങ്ങുകളുടെ സമയത്ത് ഉറക്കെ ശബ്ദമുണ്ടാക്കുന്ന വിസിലുകളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും.പൂരത്തിനെത്തുന്നവര്‍ ബാഗ് ഒഴിവാക്കണം. ബാഗുകള്‍ ഉള്ളവരെ പോലീസ് പരിശോധിച്ച് സമയം നഷ്ടപെടുത്താന്‍ ആകില്ല. അതിനാല്‍ ബാഗുകള്‍ ഒഴിവാക്കി പൂരത്തിനു വരിക എന്നും അധികൃതര്‍ പറഞ്ഞു.

എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസുകള്‍ സജ്ജീകരിക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടര്‍ച്ചയായി ഉണ്ടാകും.എന്തായാലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇനിയും ആയിട്ടില്ല. വിഷയത്തില്‍ ഇനി കോടതി തീരുമാനം പറയണം. രാമനില്ലാതെ ഉല്‍സവം എന്നത് ആന കമ്പക്കാര്‍ക്ക് ആലോചിക്കാ കൂടി ആകുന്നില്ല