ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും ഉണ്ട്; അനുപമ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നായികയാണ് അനുപമ പരമേശ്വരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പെയ്സ് ബൗളര്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിനുടമയായ ജസ്പ്രീത് ബൂമ്രയുമായുള്ള സൌഹൃദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ താരത്തിനു കേള്‍ക്കേണ്ടി വന്നിരുന്നു. ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക നടിയായിരുന്നു അനുപമ. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു. ഒടുവില്‍ ബൂമ്ര അനുപമയെ അണ്‍ഫോളോ ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. ഈ വിഷയത്തെ കുറിച്ച്‌ അനുപമ പരമേശ്വരന്‍ തുറന്നു പറയുന്നു.
”ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാള്‍. ഞ‍ങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേര്‍ത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജില്‍ എന്റെ പേരും ചേര്‍ത്തു കമന്റുകളിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായി.
ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും ഉണ്ട്.

സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളോ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല.” അനുപമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

Loading...