സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേയെന്ന കമന്റ് കണ്ടപ്പോള്‍ ചിരിയാണ് വന്നത്: അനുപമ പരമേശ്വരന്‍

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ കളക്ടര്‍ ടി.വി അനുപമ നോട്ടീസയച്ച സംഭവം മലയാളികള്‍ മറന്നുകാണില്ല. പ്രിയനേതാവിനെതിരെയുള്ള കളക്ടറുടെ നിലപാടിനെതിരെ ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. പലരും അനുപമ ഐ.എ.എസിനെ ഫേസ്ബുക്കിലൂടെ ചീത്ത വിളിച്ചു. എന്നാല്‍ ചിലര്‍ക്ക് ഒരു അബദ്ധം പറ്റി. അനുപമ ഐഎഎസിന് പകരം ചലച്ചിത്രതാരം അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലാണ് പൊങ്കാലയിട്ടത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അനുപമ.

‘സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേയെന്ന് ചോദിച്ച് ധാരാളം കമന്റുകള്‍ വന്നു. പേജ് കൈകാര്യം ചെയ്യുന്ന മാനേജരാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. തൃശൂര്‍ കളക്ടറുടെയും എന്റെയും പേരിലെ സമാനതയാണ് കാരണമെന്നോര്‍ത്തപ്പോള്‍ ചിരിവന്നു. അനിയന്‍ കമന്റുകളൊക്കെ വായിച്ചു തന്നു. തമാശയായി മാത്രമേ ആ സംഭവത്തെ കണ്ടിട്ടുള്ളു.

Loading...

ചിലര്‍ക്ക് അബദ്ധം പറ്റി. മറ്റുചിലര്‍ ബോധപൂര്‍വം പാര്‍ട്ടിക്കാരെ കളിയാക്കാന്‍ കമന്റിട്ടു. ഞാനുമായി ബന്ധമില്ലാത്ത കാര്യമായതുകൊണ്ട് പ്രതികരിച്ചില്ല. മുമ്ബ് അനുപമ കളക്ടറായി ചുമതലയേറ്റെടുത്തപ്പോള്‍ ആളുമാറി ചിലര്‍ എന്നെ അഭിനന്ദിച്ചിരുന്നു.’- താരം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.