പുതിയ ലുക്കില്‍ അതിശയിപ്പിച്ച് അനുപമ പരമേശ്വരന്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

‘പ്രേമ’ത്തിലൂടെ എത്തി തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് അനുപമ പരമേശ്വരന്‍. തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരം അടുത്തിടെയായി ഫാഷന്‍ ലോകത്തും താരം തിളങ്ങുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ താരം അത് തെളിയിക്കുന്നുമുണ്ട്. സ്‌റ്റൈലിഷ് ലുക്കുകളിലൂടെ സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് അനുപമ എന്ന് തന്നെ പറയാം.

മഞ്ഞ പാന്റ് സാരിയിലുള്ള ലുക്കിന് ശേഷം വീണ്ടും കയ്യടി നേടുകയാണ് അനുപമ. നീല നിറത്തില്‍ നീളന്‍ കയ്യും ഫിഷ് കട്ട് എന്‍ഡുമാണ് ഈ ടോപ്പിന്റെ പ്രത്യേകത. ഹെവി റിങ് കമ്മലും സിബ് ടോപ് ബ്ലാക് ഷൂസുമാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ലാവണ്യ ബാത്തിനയും വെങ്കിടേഷുമാണ് സ്‌റ്റൈലിസ്റ്റുകള്‍. ഇവരുടെ തന്നെ പല വസ്ത്രങ്ങളും താരം ധരിച്ചിട്ടുണ്ട്. അവയുടെ ചിത്രങ്ങളും അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

Loading...

പാന്റ് സാരിയ്ക്കും മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്. മഞ്ഞനിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. കറുപ്പ് നിറത്തില്‍ പവര്‍, ക്വീന്‍ എന്നീ വാക്കുകള്‍ സാരിയില്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. സ്‌മോക്കി സ്‌റ്റൈലിലാണ് മേക്കപ്പ് ചെയ്തിരുന്നത്. സാരിയുടെ മോഡേണ്‍ ലുക്കാണ് പാന്റ് സാരി. പാന്റിനു മുകളില്‍ സാരി ധരിക്കുന്ന ഈ രീതി ബോളിവുഡിന്റെ പ്രിയപ്പെട്ട സ്‌റ്റൈലാണ്.