‘സോഷ്യല്‍ മീഡിയയില്‍ റിമ നിരന്തരം ആക്രമിക്കപ്പെടുന്നു ;ഭര്‍ത്താവ് ചെയ്‌തെന്ന കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരുന്നത് ഭാര്യ ‘

കരുണ സംഗീത നിശയുടെ പേരില്‍ വിവാദത്തില്‍ പെട്ട് നട്ടംതിരിയുകയാണ് ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും. തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണത്തിനും താരങ്ങള്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്. അഷിഖ് അബുവിനും റിമയ്ക്കുമെതിരെ തെറികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ഇരുവരെയും ചേര്‍ത്തുള്ള ട്രോളുകള്‍ അടക്കം വൈറലായി. ഈ സാഹചര്യത്തിലാണ് വിവാദത്തില്‍ റിമ കല്ലിങ്കലിന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍ രംഗത്തെത്തിയിരിക്കുന്നത്. ആഷിഖ് അബുവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്, അതിന്റെ ഉദ്ദേശ ശുദ്ധി എന്താണ് എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ സൈബര്‍ ആക്രമണത്തിന് വരെ ഇരുവരും ഇരയാകുമ്പോള്‍ അതില്‍ രാഷ്ട്രീയം കൂടിക്കലര്‍ത്തിക്കൊണ്ടും ആരോപണം ശക്തമാകുകയാണ്. അനുരാജ് മനോഹറിന്റെ കുറിപ്പ് ഇങ്ങനെയാണ്

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ അവർ നിരന്തരം അക്രമിക്കപ്പെടുകയാണ്..അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്.ആർത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകൾ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതിൽ പ്രബലരാണെന്ന് കമന്റുകൾ പരിശോധിച്ചാൽ വ്യക്തം.കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവൻ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം. ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പൊതു ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക്, വാരി’ അറിയുന്നവർക്ക് നേരെയും നിയമ നടപടികൾ ഉണ്ടാവണം.ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ.. ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം.

Loading...

അതേസമയം ആഷിഖ് അബുവിനെതിരെ ഫെഫ്ക അടക്കം രംഗത്ത് എത്തിയിരുന്നു.കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്ത ആഷിക് അബു സംഘടനയുടെ തുറന്ന കത്തിന് മറുപടി തന്നു എന്നതില്‍ തന്നെ അദ്ദേഹത്തിന് സംഘടനയോടുള്ള സമീപനം വ്യക്തമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫെഫ്ക പറയുന്നു.

എന്നാല്‍ ഇങ്ങനെ നൽകുന്ന മറുപടികളിലൂടെ ആഷിക്ക് അബു നുണകൾ ആവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, തുറന്നപോരാട്ടത്തിന് ഒരുങ്ങുകയാണ് ഫെഫ്ക. ആഷിക്കിന്റെ ആരോപണങ്ങൾക്ക് തെളിവ് സഹിതമായിരുന്നു ഫെഫ്ക രംഗത്ത് എത്തിയത് .