മോഹൻലാലിനേ കുറിച്ച് അനുഷ്കക്ക് നൂറു നാവ്‌, ലാൽ സാർ ഈ ലോകം കീഴടക്കും

മലയാള നടിമാരിൽ മഞ്ജുവും മീരാ ജാസ്മിനും ഒഴികെ മറ്റെല്ലാവരും താര ഇതിഹാസം മോഹൻലാലിനേ പുകഴ്ത്താൻ പിശുക്കു കാട്ടുമ്പോൾ ഇതാ ഇന്ത്യ കീഴടക്കിയ ബാഹുബലിയിലെ അനുഷ്ക പറയുന്നു..ലാൽ സാർ ഈ ലോകം കീഴടക്കം. മോഹൻലാലിന്റെ മഹാഭാരതം കാണാൻ കാത്തിരിക്കുകയാണ്‌.മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് അനുഷ്‌കക്ക്. മഹാഭാരതം ഇറങ്ങിക്കിയുമ്പോള്‍ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്നാണ് ബാഹുബലി നായിക പറയുന്നത്.

മോഹൻ ലാലിനോട് സ്നേഹത്തേക്കാൾ ഉപരി ഭയങ്കരമായ ബഹുമാനമാണെന്നും നടി പറയുന്നു.മഹാഭാരത കഥയ്ക്കും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങള്‍ക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം.

Loading...

സിനിമ പുറത്തിറങ്ങിയാൽ പിന്നെ മോഹൻലാലിന്റെ ജീവിതം മാറ്റി മറിക്കും. ദൈവമായി അദ്ദേഹത്തേ കാണും പലരും.പണ്ട് മഹാഭാരത കഥ ടെലിവിഷന്‍ സീരിയലായി പുറത്തുവന്നപ്പോള്‍, അതില്‍ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആള്‍ക്കാര്‍ ആരാധിച്ചത്.അതുപോലെ മോഹന്‍ലാല്‍ സര്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കുമെന്നാണ് തെന്നിന്ത്യയുടെ താരറാണി പറയുന്നത്.