മോശം കമന്റിട്ടയാള്‍ക്ക് വായപ്പിച്ച് മറുപടി കൊടുത്ത് അനു സിത്താര

മലയാള സിനിമയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനു സിത്താര. താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. മലയാള സിനിമയിലെ ശാലീന സുന്ദരി എന്നാണ് നടി അറിയപ്പെടുന്നത് തന്നെ. സോഷ്യല്‍മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ മോശം കമന്റുമായി എത്തിയയാള്‍ക്ക് അനു സിത്താര നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി എത്തിയത്. ‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ” എന്നായിരുന്നു കമന്റ്. നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ’എന്നായിരുന്നു അനു സിത്താരയുടെ മറുപടി. മറുപടി നവമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

Loading...