സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചതിന് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : കോണ്‍​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി സോണിയയെ മോശമായി ചിത്രീകരിച്ചത്.

‘പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌’ എന്ന അടിക്കുറിപ്പോടെ വ്യാഴാഴ്ച വൈകീട്ടാണ് എഐഎംഎം നേതാവും എം പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത്‌ സോണിയ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീര്‍ത്തികരവും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന്‌ ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി നായരാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

Loading...

കോൺഗ്രസിലായിരുന്ന എപി അബ്ദുള്ളക്കുട്ടിയെ മോദിയുടെ വികസനത്തെ പുകഴ്ത്തിയെന്ന കാരണത്താലാണ് കോൺഗ്രസിൽ നിന്ന് പുറത്തതാക്കിയത്. പിന്നീട് ബിജെപിയിൽ അംഗത്വമെടുക്കുകയും ഞാൻ ദേശീയ മുസ്ലീമാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസി‍ന്റ് സ്ഥാനവും ലഭിക്കുകയായിരുന്നു.