കൊങ്ങിയും കമ്മിയുമില്ല,രണ്ടുംകൂടി ചേർത്ത് ‘കൊമ്മി’ , പരിഹാസവുമായി എപി അബ്ദുല്ലക്കുട്ടി

A young firebrand Left Front MP from Kannur, AP Abdullakutty (born 8 May 1967) is a member of the 14th Lok Sabha of India. Aruvanpalli Puthiyapurakkal Abdullakutty is the fullname of Abdullakutty, Nicknamed Palli (Mosque) Avulla, at his residence in New Delhi on Friday, 13/2/2009. Photo by Shailendra Pandey/Tehelka

കോഴിക്കോട്∙ സൈബർ പോരാളികൾ പരസ്പരം വിശേഷിപ്പിക്കുന്നതുപോലെ ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടുംകൂടി ചേർത്ത് ‘കൊമ്മി’ എന്ന് വിളിക്കാമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി.

പിണറായി വിജയന്റെ നേതാവ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയുമായി മാറിയിരിക്കുന്നു. സിപിഎം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സിപിഎമ്മും കോൺഗ്രസും ഇപ്പോൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി. ബിജെപിയുടെ വളർച്ച ഭയന്ന് പിണറായി വിജയനുപോലും ഈ കൂട്ടുകെട്ട് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.

Loading...

പിബി തീരുമാനത്തെ ആദ്യം എതിർത്ത പിണറായി വിജയൻ വിഭാഗം ഒടുവിൽ അംഗീകരിച്ചു. സൈബർ സഖാക്കൾ വിശേഷിപ്പിക്കുന്ന ആ ‘ഇരട്ടച്ചങ്ക്’ പോയിട്ട് ‘സിംഗിൾ നട്ടെല്ല്’ പോലും പിണറായി വിജയന് ഇല്ലാതായ അവസ്ഥയായി. ബിജെപിയുടെ നിലപാടിനെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ അംഗീകരിച്ചതിൽ ഭയപ്പെട്ടാണ് കോൺഗ്രസും സിപിഎമ്മും ഒന്നിച്ചത്.

രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് തീവ്രവാദി ഗ്രൂപ്പുകളുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിൽ ഇതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.