ആംആദ്മി പാർട്ടിയിൽ കൂട്ടരാജി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി. പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി​യു​ടെ ചു​മ​ത​ല​യു​ള്ള സ​ഞ്ജ​യ് സിം​ഗ്, ദു​ർ​ഗേ​ഷ് പ​ഠ​ക് എന്നിവരും ഡൽഹി കൺവീനർ ദിലീപ് പാണ്ഡേയും രാ​ജി ന​ൽ​കി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യി സ​ഞ്ജ​യ് സിം​ഗ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ട ആം ​ആ​ദ്മി സ​ർ​ക്കാ​രി​നെ കാ​ത്തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു പ​രീ​ക്ഷ​ണ​മാ​ണ്. ഇ​ര​ട്ട പ​ദ​വി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന 21 ആ​പ് എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ൽ അ​ടു​ത്ത മാ​സം ര​ണ്ടാം​വാ​രം തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഇ​വ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചാ​ൽ സം​സ്ഥാ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​വാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​കു​ക.

Loading...