അസം കോണ്‍ഗ്രസില്‍ പെട്ടിത്തെറി; എപിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു

ഗുവാഹട്ടി. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കമറുള്‍ ഇസ്ലാം ചൗധരി രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അദ്ദേഹത്തിനുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് രാജി എന്നാണ് അറിയുന്നത്. വലിയ പൊട്ടിത്തെറിയാണ് അസം കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചാക്കാമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

തിങ്കളാഴ്ചയാണ് ചൗധരി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. രാജിക്ക് ശേഷം കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും കോണ്‍ഗ്രസിനെതിരെയും അദ്ദേഹം ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വീക്ഷണ മില്ലാത്ത നേതൃത്വത്തിന്റെ കീഴിലാണ് കോണ്‍ഗ്രസ്. അസം കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുവാന്‍ പോലും ഡല്‍ഹിയിലെ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Loading...

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ പരിഹരിക്കുവാന്‍ സമയമില്ല. ആദ്യം കോണ്‍ഗ്രസിലെ അംഗങ്ങളെ ഒന്നിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തണമെന്നും അദ്ദേഹം രാജിക്കത്തില്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി ചോര നീരാക്ക കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളുണ്ട്. എന്നാല്‍ അവരെ ഒന്നും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് നിരവധി പേരാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് ഉള്‍പ്പെടെ നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകുന്ന എല്ലാ നേതാക്കളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ ശക്തമായി വിമര്‍ശിച്ച ശേഷമാണ് കോണ്‍ഗ്രസ് വിടുന്നത്.