ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെന്ന് വെളിപ്പെടുത്തല്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജെ.​ജ​യ​ല​ളി​ത​യു​ടെ മ​ര​ണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുമ്പോള്‍ ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെന്ന് ജ​യ​ല​ളി​ത​യെ ചി​കി​ത്സി​ച്ച അ​പ്പോ​ളോ ആ​ശു​പ​ത്രി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത റെ​ഡ്ഡി വെ​ളി​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യം ചി​കി​ത്സ​യി​ലി​രി​ക്കെ ജ​യ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്നും പ്രീ​ത പറഞ്ഞു.

ഒ​രു ത​മി​ഴ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രീ​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ശ്വാ​സ​മെ​ടു​ക്കാ​ൻ കഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യി​ൽ ജ​യ​ല​ളി​ത​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചി​ന് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന​തി​നു മു​മ്പ് ജ​യ​ല​ളി​ത ആ​രോ​ഗ്യം ഒ​രു​പ​രി​ധി​വ​രെ വീ​ണ്ടെ​ടു​ത്തി​രു​ന്ന​താ​യും പ്രീ​ത പ​റ​യു​ന്നു. ”ജയലളിതയെ രക്ഷിക്കാന്‍ ആശുപത്രിക്ക് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരാമവധി പ്രവര്‍ത്തിച്ചു. അതിനായി ഡല്‍ഹിയിലെ എയിംസില്‍ നിന്നും വിദേശത്ത് നിന്നുമെല്ലാം ഡോക്ടര്‍മാരെ വരുത്തിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. അതിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ”, പ്രീത കൂട്ടിച്ചേര്‍ത്തു.

Loading...

ആശുപത്രിയില്‍ ആരൊക്കെയാണ് ജയലളിതയ്‌ക്കൊപ്പം നിന്നിരുന്നത് എന്ന ചോദ്യത്തിന് പ്രീതയുടെ മറുപടി ഇങ്ങനെ: ”ആരെയൊക്കെയാണ് അവിടെ ആവശ്യമുണ്ടായിരുന്നത് അവരും, പിന്നെ ജയലളിത അനുവദിച്ചവരുമാണ് അവര്‍ക്കൊപ്പം കൂടെയുണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നു”.

ജയലളിത അവരുടെ വിരലടയാളം എടുത്ത കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ”ആ ചോദ്യത്തിന് എനിക്ക് മറുപടി പറയാന്‍ സാധിക്കില്ല, കാരണം അവരുടെ അടുത്ത് ഞാന്‍ ഉണ്ടായിരുന്നില്ല” എന്നായിരുന്നു പ്രീത പറഞ്ഞത്. ജയലളിത ആശുപത്രിയിലായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ അവരുടെ വിരലടയാളം പതിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

75 ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​രി​ച്ച​ത്.

സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീഷ​ന് ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ അ​വ്യ​ക്ത​ത​ക​ൾ നീ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ല​ഭി​ക്കാ​വു​ന്ന​തി​ൽ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് അ​വ​ർ​ക്കു ല​ഭി​ച്ച​തെ​ന്നും പ്രീ​ത പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.