ഡൽഹി : പുതു പ്രതീക്ഷകൾ തല്ലികെടുത്തിയ നിങ്ങൾ ഏകാധിപതി സ്റ്റാലിനേ പോലെയാണ്. വഞ്ചകനാണു നിങ്ങൾ. കെജെരിവാളേ നിങ്ങളോട് ചരിത്രവും ദൈവവും പോലും പൊറുക്കില്ല. നല്ല ഭരണത്തിലൂടെ ഇപ്പോഴത്തെ തെറ്റുകൾ കഴുകികളയും എന്ന നിങ്ങളുടെ പ്രസ്താവന ശുദ്ധ മണ്ടത്തരമാണ്. ആം ആദ്മി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്ത പ്രശാന്ത് ഭൂഷൻ ഹൃദയം പൊട്ടിയുള്ള കത്ത് കെജരിവാളിനു അയച്ചു. ചോദ്യം ചെയ്യുകയും തെറ്റുകൾ ചൂണ്ടിക്കാട്ടിയവരേയും നിങ്ങൾ പാർട്ടിയിൽ നിന്നും അടിച്ചു പുറത്താക്കി. എ.എ.പി ലോക്പാലിനെ പിരിച്ചുവിട്ട നടപടിയും ഞങ്ങളോടും ഞങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തവരോടുമുള്ള നിങ്ങളുടെ പ്രതികരണവും റഷ്യയിലെ സ്റ്റാലിനെ ഓര്‍മിപ്പിക്കുന്നു. ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം എന്ന പുസ്തകം വായിച്ചാല്‍ താങ്കള്‍ക്ക് നമ്മുടെ പാര്‍ട്ടിയുടെ അവസ്ഥ സ്റ്റാലിന്റെ റഷ്യ പോലെയാണന്ന് മനസിലാക്കാന്‍ സാധിക്കും-കത്തില്‍ പറയുന്നു.
എ.എ.പി ഹൈക്കമാന്‍ഡ് നിയന്ത്രിതപാര്‍ട്ടിയാണെന്നും ലക്ഷക്കണക്കിന് അനുയായികളോട് കെജ്‌രിവാള്‍ വിശ്വാസ വഞ്ചന കാട്ടിയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് ശേഷം നല്ല ഗുണങ്ങള്‍ കാട്ടേണ്ടതിന് പകരം ഏറ്റവും മോശം ഗുണങ്ങളാണ് കെജ്‌രിവാള്‍ കാട്ടുന്നതെന്നും കത്തില്‍ പറയുന്നു. ശുദ്ധവും തത്വാധിഷ്ടിതവുമായ രാഷ്ട്രീയ പ്രവര്‍ത്തനം സ്വപ്‌നം കണ്ട് കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഇന്നൊരു ദുസ്വപ്‌നമായിത്തീര്‍ന്നിരിക്കുന്നു. നല്ല ഭരണം കാഴ്ചവെച്ചാല്‍ ജനങ്ങള്‍ ഈ വഞ്ചന മറക്കുമെന്ന കെജ്‌രിവാളിന്റെ വാദം തെറ്റാണെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.