‘അപ്പൻ ആരാ മോൻ’ ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായി,പ്രീമിയർ ജനുവരി 9 ന്.

അപ്പൻ ആരാ മോൻ ഷോർട്ട് ഫിലിം ചിത്രീകരണം ന്യൂ യോർക്കിൽ പൂർത്തിയായി പ്രദർശനത്തിനൊരുങ്ങി , പ്രീമിയർ ജനുവരി 9 ന് , ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ജോജോ കൊട്ടാരക്കര രചനയും സംവിധാനവും നിർവഹിച്ച നിർമിച്ച ചിത്രത്തിന്, 14 മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം എന്ന പ്രത്യേകതയും ഉണ്ട്,നിഷാന്ത് നായർ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്,

മഴവിൽ എഫ് എം റേഡിയോയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് ജനുവരി 9 ന് ന്യൂ യോർക്ക്‌ ട്യ്സണ്‍ സെന്ററിൽ വച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ഷോ പ്രീമിയർ അരങ്ങേറും,മഴവിൽ എഫ് എം റേഡിയോയുടെ ബാനറിൽ വലിയവീടൻസ് പ്രൊഡക്ഷ ൻസ് നിർമിച്ച ചിത്രം മലയിലഴികത്ത് ഫിലിം സ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്, സിനു പോൾ,ടീന എലിസബത്ത്,അലക്സ്,ജ്വാല അലക്സ്‌ തുടങ്ങിയവർ ഈ ചിത്രത്തിൽ വേഷമിടുന്നു,സഹ സംവിധാനം രേഖ നായർ,സംഗീതം സുമേഷ്,എഡിറ്റിംഗ്, വൈശാഖ്.

Loading...

appan aara mon 2_600x6002016 ജനുവരി 9 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഫ്ലോറൽ പാർക്ക്‌ ന്യൂ യോർക്ക്‌ലുള്ള ട്യ്സണ്‍ സെന്ററിൽ വച്ച് നടത്തപ്പെടുന്ന പ്രീമിയർ ചടങ്ങിൽ പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.

മഴവിൽ എഫ് എം റേഡിയോയുടെ മറ്റു ഷോർട്ട് ഫിലിമുകൾ ആയ അന്നൊരു നാൾ, പോക്ക് തുടങ്ങിയവയെ പോലെ തന്നെ പുതിയ ചിത്രത്തിന്റെ ടീസറിനു ഇപ്പോൾ തന്നെ നല്ല പ്രതികരണം ആണ് ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു
.
കൂടുതൽ വിവരങ്ങൾക്ക് : [email protected]