എത്ര വലിയ ആള്‍ക്കാരായാലും വന്ന വഴി മറക്കരുത് ; അപ്പാനി ശരത്

താരങ്ങള്‍ക്ക് പലപ്പോഴും ആരാധകരുടെ അമിതമായ ഇടപെടലുകള്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ എല്ലാവരോടും സഹകരിക്കുന്ന താരമാണ് അപ്പാനി ശരത്. അതിന് കാരണം താരം പറയുന്നതിങ്ങനെയാണ്.

‘എവിടെ ചെന്നാലും ആളുകള്‍ വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. അവര്‍ നമുക്ക് തരുന്ന ആ സ്‌നേഹം വളരെ ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത നമുക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്. നമുക്ക് വേണ്ടി അവര്‍ പ്രമോഷന്‍ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കി നമ്മുടെ സിനിമ കാണുന്നു. ഒന്നാലോചിക്കുമ്ബോള്‍ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങനെയൊരു സ്‌നേഹം കിട്ടുമ്പോ നമ്മളും തിരിച്ചത് കൊടുക്കണം.

Loading...

സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ ഞാന്‍ നില്‍ക്കും. നമ്മുടെ സിനിമ രണ്ടര മണിക്കൂര്‍ ആളുകള്‍ മെനക്കെട്ടിരുന്ന് കാണുമ്ബോള്‍ നമ്മള്‍ അത്രയെങ്കിലും ചെയ്യേണ്ടേ. അവരുടെ കാശല്ലേ ചേട്ടാ. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആള്‍ക്കാരായാലും വന്ന വഴി മറക്കാതിരിക്കുക’അപ്പാനി ശരത് പറഞ്ഞു.

തന്റെ കാര്യം പറയുകയാണെങ്കില്‍ എവിടെ ചെന്നാലും ആളുകള്‍ വിശേഷങ്ങളൊക്കെ ചോദിക്കാറുണ്ട്. അവര്‍ തരുന്ന ആ സ്നേഹം വളരെ ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് തനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത അഭിനേതാക്കള്‍ക്കുവേണ്ടി എന്തൊക്കെയാണ് അവര്‍ ചെയ്യുന്നത്. സിനിമകള്‍ക്ക് വേണ്ടി അവര്‍ പ്രമോഷന്‍ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കിയാണ് തങ്ങളുടെ സിനിമ കാണുന്നത്. ഒന്നാലോചിക്കുമ്പോള്‍ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്, ശരത്ത് പറയുന്നു. അത് ദൈവത്തിന്റെ അനുഗ്രഹമാണ്.അങ്ങനെയൊരു സ്നേഹം കിട്ടുമ്പോള്‍ അത് തിരിച്ചു കൊടുക്കാനുള്ള കടമയും തങ്ങള്‍ക്കുണ്ട്. ആള്‍ക്കാര്‍ സെല്‍ഫി എടുക്കാന്‍ വരുമ്ബോള്‍ അവരോടൊപ്പം നില്‍ക്കാറുണ്ടെന്നും, അപാനി അറിയിക്കുന്നു.

‘നമ്മുടെ സിനിമ രണ്ടര മണിക്കൂര്‍ ആളുകള്‍ മെനക്കെട്ടിരുന്ന് കാണുമ്ബോള്‍ നമ്മള്‍ അത്രയെങ്കിലും ചെയ്യേണ്ടെ. അവരുടെ കാശല്ലേ ചേട്ടാ. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആള്‍ക്കാരായാലും വന്ന വഴി മറക്കാതിരിക്കുക’, അപ്പാനി ശരത് കൂട്ടിച്ചേര്‍ത്തു.

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അപ്പാനി ശരത്. സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അങ്കമാലി ഡയറീസിനു ശേഷമായിരുന്നു നടന് സിനിമയില്‍ തിരക്കേറിയത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.

തുടര്‍ന്ന് ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി. പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ സിനിമകളിലും അഭിനയിച്ച ശരത് മണിരത്‌നത്തിന്‌റെ ചെക്കാ ചിവന്ത വാനത്തിലൂടെ തമിഴിലും അരങ്ങേറി. കോണ്ടസയിലൂടെ നായക നിരയിലേക്ക് ഉയര്‍ന്ന ശരത്തിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രം ലവ് എഫ് എം ആണ്. ടിറ്റോ വില്‍സണ്‍, മാളവിക മോഹന്‍, ജാനകി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. നടനും മിമിക്രി താരവുമായ സാജു കൊടിയന്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ലവ് എഫമ്മിനുണ്ട്.