തിരുവനന്തപുരം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ എതിര്‍പ്പുമായി സുന്നി കാന്തപുരം വിഭാഗം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് സുന്നി കാന്തപുരം വിഭാഗം സെക്ട്രറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
വളരെ കാലമായി എല്‍ഡിഎഫുമായി അടുത്ത് പ്രവര്ഡത്തിക്കുന്നവരാണ് സുന്നി കാന്തുരം വിഭാഗം. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ ഇങ്ങനെ ഒരു പ്രതിഷേധം സര്‍ക്കാര്‍ ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. അതേസമയം തിരുത്തല്‍ നടപടിയുണ്ടാകുമെന്നാണ് സിപിഐഎം നേതാക്കള്‍ നല്കുന്ന വിവരം.
വഖഫ് ബോര്‍ഡ് നിയമന പ്രശ്നത്തില്‍ പോലൂം സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുവാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. സംഘടന നടത്തുന്ന പത്രിത്തിലെ ജീവനക്കാരനും സംഘടനയുടെ സജ്ജീവ പ്രവര്‍ത്തകനുമായിരുന്നു കൊല്ലപ്പെട്ട കെഎം ബഷീര്‍. കേസിലെ പ്രതിയായ ശ്രീറാമിനോട് സര്‍ക്കാര്‍ കാണിക്കുന്നമൃദുസമീപനത്തില് വിട്ട് വീഴ്ച ചെയ്യാനാകില്ലെന്ന് നേതാക്കള്‍ പറയുന്നു.
സുന്നി കാന്തപുരം വിഭാഗം നടത്തിയ മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തിലൂടെ വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കുവാനാണ് സംഘടന ലക്ഷ്യം വെക്കുന്നത്.