വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം. സര്‍വകലാശാല ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രി സഭയുടെ അംഗികാരം. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ശക്തമായ തര്‍ക്കങ്ങള്‍ തുടരുന്നതിന് ഇടയിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

സര്‍വകലാശാല വൈസ് ചാന്‍സിലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്ല് സര്‍ക്കാര്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നത്.

Loading...

സര്‍വകലാശാല വൈസ് ചാന്‍സിലറെ കണ്ടെത്തുവാനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം നിലവില്‍ ഗവര്‍ണര്‍ക്കായിരുന്നു. നിലില്‍ മൂന്ന് പേരാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇത് അഞ്ചായി വര്‍ദ്ധിപ്പിക്കും.