വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടില്ല; നിയമനത്തിന് പുതിയ സംവിധാനം നടപ്പാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം/ മുസ്ലിം സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനം രഹസ്യമായി എടുത്തതല്ല. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

Loading...

വഖഫ് ബോര്‍ഡിലെ നിയമനം പി എസ് സിക്ക് വിടാന്‍ 2016ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ബില്‍ നിയമസഭ പാസക്കിയിരുന്നു. എന്നാല്‍ ബില്‍ വിശദപരിശോധനയ്ക്കായി സബ്ജക്ട കമ്മിറ്റിക്ക് വിട്ടപ്പോഴോ ചര്‍ച്ചിയിലോ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിസ്ലിം സംഘടനകള്‍ ഇത് സംബന്ധിച്ച് ചില ആശങ്കകള്‍ അറിയിച്ചിരുന്നു. വഖഫ് ബോര്‍ഡിലെ നിയമനം പി എസ് സിക്ക് വിടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.