ഏപ്രിൽ ഫൂൾ ദിനത്തിൽ കൊവിഡ് 19 വ്യാജ സന്ദേശങ്ങൾ പാടില്ല; കർശന നടപടി

വിഡ്ഢിദിനമായ ഏപ്രിൽ 1 ന് കൊവിഡ് 19 ബാധയെ പറ്റിയുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൂന പൊലീസ് അധികൃതർ. വിഡ്ഢിദിനമായ ഏപ്രിൽ 1ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരുപദ്രവമായി കബളിപ്പിക്കാറുണ്ട്. എന്നാൽ കൊവിഡ് 19 ബാധയെക്കുറിച്ച് അത്തരം നടപടികൾ പാടില്ല എന്ന് പൊലീസ് കർശനമായി നിർദ്ദേശിക്കുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കും.

ഉത്തരവ് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താൻ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. പൂന പൊലീസ് പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിലാണ് ഈ അറിയിപ്പുള്ളത്. ‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെക്കുറിച്ചോ കൊവിഡിനെക്കുറിച്ചോ വ്യാജ അറിയിപ്പുകളും ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ലോക്ക് ഡൗൺ സംവിധാനം തകരാറിലാകാനും അത് കാരണമാകും.’ പൂനയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ നാരായൺ ഷിർ​ഗോൺകർ പറഞ്ഞു.

Loading...

അത്തരക്കാരെ കണ്ടെത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏപ്രിൽ ഫൂൾ ദിനത്തിൽ യൂസർമാർ ഫൂളാക്കുന്ന ഗൂഗിൾ ഈ വർഷം ആ പതിവ് തെറ്റിക്കാനൊരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ആക്രമണകാരിയായ കൊറോണ വൈറസിനോട്പൊ രുതിക്കൊണ്ടിരിക്കുമ്പോൾ അവരോടുള്ള ആദര സൂചകമായാണ് ഗൂഗിൾ ഈ വർഷത്തെ ഏപ്രിൽ ഫൂൾ തമാശകൾ വേണ്ടെന്ന് വെയ്ക്കുന്നത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏപ്രിൽ 1ന് എന്തെങ്കിലും തമാശയൊപ്പിച്ച് ആളുകളെ ചിരിപ്പിച്ചിരുന്ന ആഗോള ഇന്റർനെറ്റ് ഭീമനായ കമ്പനിയുടെ ഈ തീരുമാനം കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിന്റെ തലവനായ ലോറൈൻ ടൗഹിൽ ആണ് അറിയിച്ചത്.

ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ലക്‌ഷ്യം ആളുകളെ സഹായിക്കുകയാണ്, അതുകൊണ്ടുതന്നെ അടുത്ത ഏപ്രിൽ വരെ ഈ ജോക്കുകളെല്ലാം സൂക്ഷിച്ച് വെയ്ക്കാമെന്നും അപ്പോൾ ഇവയ്ക്ക് കൂടുതൽ തിളക്കം ലഭിക്കും എന്നും ടൗഹിൽ പറയുന്നു.സാധാരണയായി ഏപ്രിൽ ഒന്നിന് യൂസർമാരെ കബളിപ്പിക്കൽ ഗൂഗിളിന്റെ സ്ഥിരം വിനോദമാണ്. 2004 ഏപ്രില്‍ ഒന്നിന് ഗൂഗിൾ ആദ്യമായി ഇ-മെയില്‍ സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ പോലും അത് ഗൂഗിളിന്റെ ഏപ്രിൽ ഫൂൾ തമാശയാണെന്നാണ് ആളുകള്‍ കരുതിയത്. അന്നുതന്നെയാണ് ആളുകളെ പറ്റിക്കാൻ ചന്ദ്രനില്‍ ജോലിക്ക് ആളെ വേണമെന്നുകാണിച്ച് ഗൂഗിള്‍ പരസ്യം ചെയ്തതെന്നത് വേറെ കാര്യം. 2016-ൽ നിലവിലുള്ള സാധാരണ സെൻഡ് ബട്ടണ് പുറമേ പുതുതായി ജി-മെയിൽ compose video interfacil താഴെയായി ഒരു അധിക സെൻഡ് ബട്ടൺ കൂടി ഉൾപ്പെടുത്തിയായിരുന്നു ഏപ്രിൽ ഫൂൾ പദ്ധതി ഗൂഗിൾ ആസൂത്രണം ചെയ്തത്.