ന്യൂയോര്‍ക്ക്:അമേരിക്കയിലെ സ്‌കൂളില്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിക്കോളാസിന്റെ തോക്കിന്‍മുനയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിച്ച ഇന്ത്യക്കാരി അദ്ധ്യാപികയോട് എല്ലാവര്‍ക്കും ഏറെ ആദരം . ശാന്തി വിശ്വനാഥന്‍ എന്ന ഗണിതാദ്ധ്യാപികയാണ് തന്റെ വിദ്യാര്‍ത്ഥികളെ കുട്ടി കൊലയാളി നിക്കോളാസിന്റെ തോക്കിന്‍മുനയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബുദ്ധിപരമായി രക്ഷിച്ചതിങ്ങനെ .
സ്‌കൂളില്‍ രണ്ടാമത്തെ അപായ സൈറണ്‍ മുഴങ്ങിയതോടെ അപാകത തോന്നിയ ശാന്തി ക്ലാസ് റൂം അടച്ചു. ജനാലകളും പഴുതുകളില്ലാതെ അടച്ചുപൂട്ടി. കുട്ടികളോട് തറയോട് ചേര്‍ന്ന് കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു. വെടിയേല്‍ക്കാതിരിക്കാനായിരുന്നു ഇത്.
വെടിവയ്പ്പ് കഴിഞ്ഞ് കുറ്റവാളി പോയതിനു ശേഷവും അദ്ധ്യാപിക തന്റെ ക്ലാസ്റൂമിന്റെ വാതില്‍ തുറന്നില്ല. ഒടുവില്‍ അമേരിക്കന്‍ പോലീയ് സേനാ വിഭാഗമായ സ്പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്സ് വിഭാഗം വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും അക്രമിയുടെ തന്ത്രമാണെന്നു കരുതി വാതില്‍ തുറന്നില്ല. വേണമെങ്കില്‍ താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കാനാണ് ശാന്തി ആവശ്യപ്പെട്ടത്. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജനല്‍ തുറന്ന് അതിലൂടെയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
സ്‌കൂളില്‍ നിന്നും പുറത്താക്കിയതിനാണ് നിക്കോളസ് ക്രൂസ് വെടിവയ്പ്പ് നടത്തിയത്. 15 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് വെടിവയ്പ്പില്‍ മരിച്ചത്.