നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധം ; അശ്ലീല ദൃശ്യം പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ വരുതിയിലാക്കും ; അമൃത്‌പാലിന്റെ ചാറ്റുകൾ പുറത്ത്

ന്യൂഡൽഹി : ഖാലിസ്ഥാൻ നേതാവ് അമൃത്‌പാൽ സിംഗിന്റെ സ്വഭാവവൈകൃതത്തിന്റെ തെളിവുകൾ പുറത്തുവിട്ട് പോലീസ്. അമൃത്‌പാൽ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. സ്തീകളുടെ അശ്ലീല ദൃശ്യം പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ദേശീയ മാദ്ധ്യമങ്ങൾ അമൃത്‌പാലിന്റെ സ്വകാര്യ ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

അധികം നീളാത്ത വിവാഹബന്ധങ്ങൾ, വീഡിയോ കോൾ വഴിയുള്ള ചുംബനങ്ങൾ, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങിയവയുടെ തെളിവാണ് പുറത്തുവന്നത്. അമൃത്പാൽ ശബ്ദ സന്ദേശങ്ങളിൽ ഒന്നിൽ താൻ ആഗ്രഹിക്കുന്ന സ്ത്രീകളുമായി ഗൗരവകരമല്ലാത്ത ബന്ധമാണെന്ന് പറയുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് തന്നോടുള്ളത് ഗൗരവകരമായ ബന്ധമാണെന്നാണ് മറ്റൊരു സന്ദേശത്തിൽ ഇയാൾ പറയുന്നുമുണ്ട്

Loading...

തന്റെ ആവശ്യങ്ങൾക്കായി മാത്രമാണ് അമൃത്പാൽ സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നത്. ആ ബന്ധങ്ങളിൽ അയാൾ കടിച്ചുതൂങ്ങാറില്ല. പുതിയ ബന്ധങ്ങൾ കണ്ടെത്തുകയാണ് പതിവ്. പുറത്തുവന്ന ചാറ്റിൽ അമൃത്പാൽ ഒരു സ്ത്രീയോടു ചോദിക്കുന്നുണ്ട് – ‘അങ്ങനെ നമ്മുടെ വിവാഹേതര ബന്ധം ആരംഭിക്കുകയല്ലേ?’ എന്ന്. നമ്മുടെ ഹണിമൂൺ ദുബായിൽ വച്ചാകാമെന്നും ഇയാൾ പറയുന്നു.

ഇതിനോട് ചിരിക്കുന്ന ഇമോജികൾ നൽകിയായിരുന്നു യുവതിയുടെ മറുപടി. ഇൻസ്റ്റാഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്ന ആരാധികമാർ അയക്കുന്ന സന്ദേശങ്ങൾക്ക് അമൃത്പാൽ സ്ഥിരമായി മറുപടി നൽകിയിരുന്നു.