കുടുംബത്തിൽ ഐശ്വര്യം വരുവാൻ മത ആചാരപ്രകാരം 13കാരി ബാലികയേ 64 ദിവസം പട്ടിണിക്കിട്ടുകൊന്നു. കുടുംബത്തിലേ ഏറ്റവും പ്രായം കുറഞ്ഞയാൾ 64 ദിവസം നിരാഹാര വൃതമെടുക്കണമെന്ന സാമുദായ ആചാരം നടപ്പാക്കിയതും കുട്ടി മരിച്ചതും ലോകമാധ്യമങ്ങൾ വാർത്തയാക്കി. ഹൈദരാബാദിൽ ആരാധന എന്ന 8ക്ളാസിൽ പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഒക്ടോബർ 1വരെയായിരുന്നു നിരാഹാരം. അതിന് ശേഷം അബോധാവസ്ഥയിൽ കുട്ടിയേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരാധനക്ക് ഗ്ളൂക്കോസും മറ്റും നല്കി. ഒക്ടോബർ 3ന് വായിലൂടെ വെള്ളവും ദ്രവ രൂപത്തിലേ ഭക്ഷണവും നല്കാൻ തുടങ്ങി. എന്നാൽ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി മരിക്കുകയായിരുന്നു. ഹൃദയ പേശികൾ വല്ലാതെ ചുരുങ്ങുകയും മസിലുകൾക്ക് ബലമില്ലാതെ വരികയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ഹൈദരാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബി.സുമതി പറയുന്നത് ഇതുമായി ബന്ധപ്പെടവരെ അറസ്റ്റ് ചെയ്യും എന്നാണ്. കുടുംബവും സമുദായവും പ്രാദേശികമായ ദൈവീക ആചാരമായി നിരാഹാരത്തേ കണ്ടുവരുകയാണ്. വീട്ടുകാർ ഇപ്പോഴും കുട്ടിയുടെ മരണം ദൈവീക ഇഷ്ടമായാണ് കരുതുന്നത്. നാട്ടു നടപ്പും ആചാരവും ലംഘിക്കാൻ കഴിയില്ലെന്നാണ് മരിച്ച അരാധനയുടെ വീട്ടുകാർ പറയുന്നത്. നല്ലതു വരാനാണ് എല്ലാം സംഭവിച്ചതെന്നും അവർ വിശ്വസിക്കുകയാണ് ഇപ്പോഴും. പോട്ട് ബസാർ എന്ന സ്ഥലത്തേ ഒരു ചെറിയ വീട്ടിലായിരുന്നു കുട്ടിയേ നിരാഹാരം കിടത്തിയത്.

35 ദിവസം ആയപ്പോഴേ കുട്ടി അബോധാവസ്ഥയിലായി. എന്നിട്ടും ചികിൽസ തേടാതെ മതപരമായ ആചാരം പൂർത്തിയാക്കുകയായിരുന്നു.ഇന്ത്യൻ ബാലികയുടെ ദാരുണ മരണം ബി.ബി.സി യിൽ വലിയ പ്രാധാന്യത്തോടെ വന്നു. മിക്ക ഗൾഫ് മാധ്യമങ്ങളും ഒന്നാം പേജിൽ വാർത്ത നല്കി.എന്നാൽ ഈ വാർത്ത ഇന്ത്യൻ മാധ്യമങ്ങൾ പ്രാധാന്യം നല്കിയുമില്ല.