ആറളത്ത് പനി ബാധിച്ചു മരിച്ച കുട്ടിക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം

കണ്ണൂ‍ർ: കണ്ണൂർ ജില്ലയിലെ ആറളം കീഴ്പ്പള്ളിയിൽ കടുത്ത പനിയെ തുടർന്ന് മരിച്ച പെൺകുട്ടിക്ക് കൊവിഡ് വൈറസ് ബാധ ഇല്ലെന്ന് റിപ്പോർട്ട്. കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയുടെ മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കൊവിഡ് രോ​ഗലക്ഷണത്തോടെ മരിച്ച കുട്ടിയുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇന്നു ഫലം വന്നപ്പോൾ നെ​ഗറ്റീവാണ്. കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് കുട്ടിയുടെ സ്രവം അധികൃത‍‍ർ പരിശോധനക്കയച്ചത്. ഫലം നെഗറ്റീവായതോടെ മൃതദേഹം വിട്ടുകൊടുത്തെങ്കിലും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാതെ അവശ്യ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം സംസ്കാരം നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു

ചൊവ്വാഴ്ച രാത്രിയാണ് കീഴപ്പള്ളി സ്വദേശി രഞ്ജിത്തിൻ്റെ മകൾ അഞ്ജന എന്ന അഞ്ചു വയസുകാരി കടുത്ത പനിയെ തുട‍ർന്ന് മരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. പനി കൊവിഡ് വൈറസ് ബാധയുടെ ലക്ഷണമായതിനാൽ അധികൃത‍ർ സാംപിൾ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചത്.

Loading...

അതേസമയം കണ്ണൂരിൽ ഇന്ന് ഒരു കൊറോണ പോസ്റ്റീവ് കേസ് മാത്രമേ റിപ്പോർട്ട് ചെയ്തൂള്ളൂ, സം​സ്ഥാ​ന​ത്ത് ആ​കെ 1,65,934 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 643 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 200 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ മ​ല​യാ​ളി​ക​ളാ​ണ്. ഏ​ഴു പേ​ര്‍ വി​ദേ​ശി​ക​ളും. 26 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്നു​കി​ട്ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ര്‍ നി​സാ​മു​ദ്ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വ​രാ​ണ്. ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് 28 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗം ഭേ​ദ​മാ​യ​വ​രി​ല്‍ നാ​ല് വി​ദേ​ശി​ക​ളു​മു​ണ്ട്.