കരമന ദുരൂഹ മരണങ്ങള്‍: കാര്യസ്ഥന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കരമനയിലെ ഏഴു പേരുടെ മരണത്തില്‍ സംശയിക്കുന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വത്ത് തട്ടിപ്പ് കേസിലാണ് കാര്യസ്ഥന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ടുകളാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് മരവിപ്പിച്ചത്. രണ്ട് പേരുടെ അക്കൗണ്ടുകളിലായി 50 ലക്ഷം രൂപ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വഞ്ചിയൂര്‍ കോടതിയില്‍ ബെഞ്ച് ക്ലര്‍ക്ക് ആയ രവീന്ദ്രന്‍ നായരുടെ കൈവശം ഇത്രയും വലിയ തുക എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Loading...

ജയമാധവന്‍ നായരുടെ ഭൂമി വില്‍പന നടത്തിയത് വഴി രവീന്ദ്രന്‍ നായര്‍ക്ക് പണം ലഭിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രവീന്ദ്രന്‍ നായരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. 200 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ ജയമാധവന്‍ നായരുടെ കുടുംബത്തിന് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.