ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യത്തിലേക്ക് ചുവടുവയ്ക്കുന്നു; വിമാനത്താവളത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: മദ്ധ്യതിരുവിതാംകൂറിലെ അനേകരുടെ സ്വപ്നമായ ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യത്തിലേക്ക് ചുവടുവയ്ക്കുന്നു. വിമാനത്താവള പദ്ധതിയ്‌ക്ക് കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതിയാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. ഭൂമി വിമാനത്താവളത്തിന്‌ അനുയോജ്യമല്ലെന്ന വാദം കേന്ദ്രം തള്ളി. കെ.ജി.എസ്‌ ഗ്രൂപ്പിന്‌ പരിസ്‌ഥിതി ആഘാത പഠനവുമായി മുന്നോട്ട്‌ പോകാമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച ചേര്‍ന്ന പ്രത്യേക സമിതി യോഗത്തിന്റേതാണ്‌ തീരുമാനം.

ഹരിത ട്രൈബ്യൂണലായിരുന്നു വിമാനത്താവള നടപടികളുമായി മുന്നോട്ട്‌ പോകുന്നതിന്‌ കമ്പനിക്ക്‌ അനുമതി നിഷേധിച്ചത്‌. ഇത്‌ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതേതുടര്‍ന്ന്‌ കമ്പനി വീണ്ടും പുതിയ അപേക്ഷ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്‌ നല്‍കുകയായിരുന്നു.

Loading...