ആറന്മുളയിൽ വിമാനത്താവളം ഇല്ല. തീരുമാനം അന്തിമം- മന്ത്രി.

ദില്ലി: ആറന്മുളയിൽ വിമാനത്താവളം ഇല്ലെന്ന തീരുമാനം അന്തിമമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പ്രതിരോധ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും പദ്ധതിക്ക് അനുമതി നിഷേധിച്ചു കഴിഞ്ഞു. അതിനാല്‍ പരിസ്ഥിതി മന്ത്രാലയം അനുമതി നല്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തേ ഏതേലു ഒരു സസ്ഥാനത്തിനു വിമാനത്താവളം വേണേൽ അവർ പറയുന്ന സ്ഥലത്ത് അനുവദിക്കാൻ നിർവാഹമില്ല. ജനങ്ങളുടേയും പ്രകൃതിയുടേയും താല്പര്യങ്ങൾ ഉൾകൊള്ളാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നവർക്ക് ഉത്തരവാദിത്വമുണ്ട്.

 

Loading...