ആറന്മുള വിമാനത്താവളം വീണ്ടും നിയമക്കുരുക്കില്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവള മോഹത്തിന് വീണ്ടും തിരിച്ചടി. പദ്ധതിയില്‍ കെജിഎസ്‌ ഗ്രൂപ്പിന്റെ പരിസ്‌ഥിതി അനുമതിക്കുളള പുതിയ അപേക്ഷ പരിഗണിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. യുപിഎ സര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കിയതില്‍ മാറ്റംവരുത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ അറിയിച്ചു. അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള അനുമതി വാങ്ങേണ്ടത്‌ കെജിഎസ്‌ ഗ്രൂപ്പിന്റെ ചുമതലയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുമതി വാങ്ങിവന്നാല്‍ സംസ്‌ഥാന സര്‍ക്കാര്‍ വേണ്ടത്‌ ചെയ്യുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.

ആറന്മുള പദ്ധതിക്കെതിരായ ചില നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ്‌. ആറന്‍മുള വിമാനത്താവളത്തിനു നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നും ഡല്‍ഹിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായും വ്യോമയാന സഹമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു പി.കെ കൃഷ്‌ണദാസ്‌.

Loading...

ആറന്മുള വിമാനത്താവളം മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സ്വപ്നമാണ്. ഈ നല്ല പദ്ധതിയെ അട്ടിമറിക്കാന്‍ കേരളത്തിലെ ചില തല്പരകക്ഷികള്‍ ശ്രമിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്.