അരവിന്ദ് കേ‌ജ്രിവാളിന്റെ കാർ അപകടത്തിൽപ്പെട്ടു

ഛണ്ഡിഗഡ്;  പഞ്ചാബ് സന്ദർശനം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്രിവാളിന്റെ കാർ അപകടത്തിൽപ്പെട്ടു. ലുദിയാനയിൽ നിന്നും അമൃത്സറിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് ഒരു ബൈക്ക് വന്നുപ്പെട്ടതാണ് അപകടം ഉണ്ടാവാൻ കാരണം. കേജ്‌രിവാളിന്റെ കാറിനു മുന്നിൽ പോവുകയായിരുന്ന പൊലീസ് വാഹനത്തിലാണ് കാർ ഇടിച്ചത്.

കേജ്‌രിവാളിനൊപ്പം നേതാക്കന്മാരായ ഭഗവത് മാൻസിംഗ്, എച്ച്.എസ് ഫൂൽക്ക എന്നിവരും ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബിലെത്തിയ കേജ്‌രിവാളിനെ ലുദിയാന റെയിൽവേ സ്‌റ്രേഷനിൽ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. അതിനാൽ പഞ്ചാബ് പൊലീസ് അദ്ദേഹത്തിന്റെ സുരക്ഷ വ‌ർദ്ധിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ 20 കാറുകളാണുള്ളത്. മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ കേ‌ജ്‌രിവാൾ ഇന്ന് സുവർണ ക്ഷേത്രം സന്ദർശിക്കും.

Loading...