ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ടയാള്‍ക്ക് കെജരിവാള്‍ കൊടുത്ത തകര്‍പ്പന്‍ മറുപടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ്. ഞായറാഴ്ചയാണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. രാംലീല മൈതാനത്ത് നടക്കുന്നചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ പങ്കെടുക്കും. ആകെയുള്ള 70 സീറ്റില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ രണ്ടാമത് അധികാരത്തിലെത്തിയത്. കെജ്രിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ട എഞ്ചിനീയര്‍ക്ക് കെജരിവാള്‍ കൊടുത്ത തകര്‍പ്പന്‍ മറുപടി വൈറലാകുന്നു.

കെജരിവാളിന്റെ വാക്കുകള്‍ ഇങ്ങനെ…

Loading...

പ്രിയ എഞ്ചിനീയര്‍ സുഹൃത്തേ, താങ്കള്‍ അയച്ച പൈസ കിട്ടി അതിന് ഷൂവും വാങ്ങി. താങ്കള്‍ക്കറിയാമല്ലോ നമ്മുടെ രൂപയുടെ മൂല്യം വളരെ കുറഞ്ഞതിനാല്‍ വളരെ നിലവാരം കുറഞ്ഞ ഷൂവാണ് 364 രൂപയ്ക്ക് കിട്ടിയത്, പൊതുവെ ഓഫീസില്‍ ഞാന്‍ ഷൂ ഉപയോഗിക്കില്ലങ്കിലും രാവിലെ ഭാര്യയുമായി നടക്കാന്‍ ഇറങ്ങുമ്‌ബോള്‍ ഇത് ഞാന്‍ ഉപയോഗിക്കാം, താങ്കളുടെ നല്ല മനസ്സിന് നന്ദി.
നിങ്ങളെ പോലെ രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ച് ചിന്തിയ്ക്കുന്ന യുവജനത നമ്മുടെ രാജ്യത്തിന്റെ ശക്തി തന്നെയാണ്, എങ്കിലും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിനിധി വിദേശങ്ങളില്‍ പോയി, ഇന്ത്യയില്‍ ജനിച്ചത് പോലും അപമാനമായി, എന്നുള്ള പ്രസ്താവനകളും, ദേശീയ ഗാനത്തെ ബഹുമാനിയ്ക്കാതെ move ചെയ്യുന്നതും, പതാകയില്‍ ഒപ്പിടുന്നതുമൊക്കെ കണ്ടില്ല എന്ന് നടി ക്കരുത്.

ഒരു മുഖ്യമന്ത്രിയുടെ ചപ്പലില്‍ ശ്രദ്ധിച്ച താങ്കള്‍ 40.36% വരുന്ന ദരിദ്രരെയും, ഇന്ത്യയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന ഗുജറാത്തില്‍ പോലും 62.78% ജനങ്ങള്‍ തുറസ്സായ മലവിസര്‍ജ്ജനം ചെയ്യുന്നതും, ദിവസവും പട്ടിണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്‌ബോഴും അഴിമതി ഒരു തുടര്‍ക്കഥ പോലെ നടക്കുന്നതും ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിക്കുന്നതും ISIS പോലുള്ള സംഘടനകള്‍ വളര്‍ന്നു വരുന്നതും, അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നതും, ജവാന്‍മാര്‍ കൊല്ലപ്പെടുന്നതും കണ്ടില്ല എന്ന് നടിക്കരുത്. താങ്കള്‍ക്ക് അറിയുമോ ഞാനും ഒരു എന്‍ജിനീയരുടെ മകനാണ്, കൂടാതെ IIT ക്കാരനും. പിന്നെ IRS ഉം. ഒരു ഇന്‍കം tax ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും. സാമ്ബത്തികമായി നല്ല നിലയിലുള്ള കുടുംബം. പക്ഷേ പഠിക്കുമ്പോഴും ജോലി ചെയ്യുമ്‌ബോഴും ഞാന്‍ ഒരിക്കലും നേതാക്കളുടെ വേഷങ്ങളില്‍ അല്ല അവരുടെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കൊടുത്തിരുന്നത്,

ഇന്ദിരാ ഗാന്ധിയുടെ മുടിയിലുള്ള നരയോ, ദേവഗൗഡയുടെ കഷണ്ടിയോ എന്റെ ശ്രദ്ധയില്‍ വന്നില്ല. മറിച്ചു അവരാല്‍ ഭരിക്കപ്പെടുന്ന രാജ്യത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഞാന്‍ ശ്രദ്ധിച്ചത്. ഭിക്ഷയെടുക്കുന്ന കുട്ടികള്‍, അവരെ നോക്കാനായി ശരീരം വില്‍ക്കുന്ന അമ്മമാര്‍, എന്നിട്ടും ദാരിദ്രം സഹിക്കാതെ ആത്മഹത്യ ചെയ്യുന്ന അച്ചന്മാര്‍…നമ്മുടെ രാജ്യത്തിന്റെ ഈ അവസ്ഥയാണ് ഏറ്റവും വലിയ നാണക്കേട് എന്ന് ഞാന്‍ വിശ്വസിച്ചു, ഇതിനൊരു അറുതി വരുത്തണം എന്ന് ഞാന്‍ ചിന്തിച്ചു. അതിനായ് ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചു. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു, അതിന്റെ ഫലം കണ്ടു തുടങ്ങി, ജനങ്ങള്‍ എന്റെ കൂടെ നിന്നു, തിരഞ്ഞെടുപ്പ് നടത്തി അവരെന്നെ വിജയിപ്പിച്ചു. ഇന്ന് എനിക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന തിരക്കാണുള്ളത് അതിനിടയില്‍ ഞാനതങ്ങു മറന്നു , കോട്ടും സ്യുട്ടും കണ്ണടയും ഇട്ട് കറങ്ങണം എന്നും വിദേശങ്ങളില്‍ പോയി സെല്‍ഫി എടുക്കണം എന്നും… എഞ്ചിനീയര്‍ ആയപ്പോള്‍ താങ്കള്‍ക്ക് മുഖ്യമന്ത്രിയുടെ ചപ്പല്‍ ഒരു കുറവായി തോന്നി താങ്കള്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചു അതിനു അഭിവാദ്യങ്ങള്‍! പക്ഷേ ഞാനും എഞ്ചിനീയര്‍ ആയിരുന്നപ്പോള്‍ എന്തൊക്കെയാണ് കുറവായ് തോന്നിയത് എന്ന് ‘സ്വരാജ്’ എന്ന എന്റെ ബുക്കിലുണ്ട്, ഇതില്‍ പറയുന്ന കുറവുകള്‍ പരിഹരിക്കാന്‍ താങ്കളുടെ സഹകരണം തീര്‍ച്ചയായും ഉണ്ടാവണം എന്ന് പ്രതീക്ഷിച്ചു കൊണ്ട്..
(അരവിന്ദ് കെജ്രിവാള്‍)*