സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെങ്കില്‍ മാത്രം വോട്ട് ചെയ്യുക… കെജരിവാള്‍ പറഞ്ഞത് ഇങ്ങനെ..

ഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെങ്കില്‍ മാത്രം വോട്ട് ചെയ്യുക എന്നാണ് ഒരു പൊതു പ്രസംഗത്തിനിടെ ഡല്‍ഹിയിലെ നിലവിലെ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.

അയോധ്യവിധി, ശ്രീരാമ ട്രസ്റ്റ് രൂപവത്കരണം, ഷഹീന്‍ ബാഗ് സംഘര്‍ഷം, സിഎഎ എന്നിവ ചൂണ്ടിക്കാട്ടി വോട്ടുകളിലെ ധ്രുവീകരണം ബിജെപി ലക്ഷ്യമിട്ടിരുന്നെങ്കിലും ജനങ്ങള്‍ ക്ഷേമസര്‍ക്കാരിനൊപ്പം നിലകൊണ്ടു എന്ന തെളിയിക്കുന്നതാണ് 2020ലെ ഡല്‍ഹി തിരഞ്ഞൈടുപ്പ് ഫലം.

Loading...

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം എന്നിവ തന്നെയായിരുന്നു ഇത്തവണയും എഎപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. ഡല്‍ഹി നിവാസികള്‍ക്ക് 24 മണിക്കൂര്‍ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കും, ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ പാസാക്കും, ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മുഴുവന്‍ സ്‌കൂളുകളിലും ദേശഭക്തി ക്ലാസുകള്‍ സംഘടിപ്പിക്കും,

അടിസ്ഥാന സൗകര്യ വികസനത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും സൗജന്യ വൈഫൈയുമെല്ലാമടങ്ങിയ ഭരണനേട്ടങ്ങളെ ജനങ്ങളിലേക്കെത്തിക്കാനാണ് കെജ്രിവാള്‍ ശ്രദ്ധിച്ചത്.

സ്ത്രീസുരക്ഷയ്ക്കായുള്ള വര്‍മ്മ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കും , 3,000 ‘മൊഹല്ല സഭകള്‍’ രൂപീകരിക്കും , ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ഒരുകോടി ധനസഹായം വിതരണം ചെയ്യും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ എഎപിയുടെ വാഗ്ദാനങ്ങള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ 70 വാഗ്ദാനങ്ങളില്‍ 90% തുടങ്ങാനോ പൂര്‍ത്തീകരിക്കാനോ കെജ്രിവാള്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബില്‍ പകുതിയായി കുറച്ചതും വെള്ളം സൗജന്യമായി എത്തിച്ചു നല്‍കിയതും കെജ്രിവാള്‍ സര്‍ക്കാരിന്റെ ഏറ്റവും ജനപ്രിയമായ പദ്ധതികളായിരുന്നു. പാവപ്പെട്ടവരെയും മധ്യവര്‍ഗ്ഗക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പദ്ധതികളായിരുന്നു ഇവയെല്ലാം.

മെട്രോയിലും പൊതുഗതാഗങ്ങളിലും സൗജന്യയാത്ര സ്ത്രീകള്‍ക്കായി നല്‍കിയതും സത്രീസുരക്ഷ ഉറപ്പു വരുത്താന്‍ സിസിടിവി സ്ഥാപിച്ചതും അതുവഴി കുറ്റകൃത്യങ്ങള്‍ കുറഞ്ഞതും സ്ത്രീ വോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതായിരുന്നു. നിര്‍ഭയ സംഭവം കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ നിന്നിറക്കിയതെങ്കില്‍ സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയത് എഎപിക്കൊപ്പം തുടരാന്‍ സ്ത്രീ വോട്ടര്‍മാര പ്രേരിപ്പിച്ചു.