സാക്ഷികൾ കൂറുമാറി: അ​രി​ക്കോ​ട് ആ​തി​ര ദു​ര​ഭി​മാ​ന​ക്കൊ​ല: പ്രതിയായ അച്ഛൻ രാജനെ കോ​ട​തി വെ​റു​തെ വി​ട്ടു

മ​ല​പ്പു​റം: അ​രി​ക്കോ​ട് ആ​തി​ര ദു​ര​ഭി​മാ​ന കൊ​ല​ക്കേ​സി​ലെ പ്ര​തി അച്ഛന്‍ രാ​ജ​നെ കോ​ട​തി വെ​റു​തെ വി​ട്ടു. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തിയാണ് വെ​റു​തെ വി​ട്ട​ത്. തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതിനാലും രാജനെ കോടതി വെറുതെ വിടുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും സഹോദരനുമടക്കമുള്ള കേസിലെ എല്ലാ പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി.2018 മാ​ര്‍​ച്ചി​ലാ​ണ് സം​ഭ​വം.

രണ്ട് വര്‍ഷം മുമ്പ് 2018 മാര്‍ച്ച് 22 നായിരുന്നു ആതിര വീട്ടില്‍ കുത്തേറ്റു മരിച്ചത്. അ​ന്യ​മ​ത​ക്കാ​ര​നാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ആ​തി​ര. സം​ഭ​വ​മ​റി​ഞ്ഞ രാ​ജ​ന്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഇ​ട​പെ​ട്ട് പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ന്യ​മ​ത​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെയും വി​വാ​ഹം ന​ട​ത്തി ന​ല്‍​കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായിരുന്ന ആതിര.

Loading...

2018 മാ​ര്‍​ച്ച്‌ 23നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജ​ന്‍ മ​ക​ളെ ക​ത്തി​കൊ​ണ്ട് കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ അമ്മ,സഹോദരൻ,അമ്മാവൻ എന്നിവര്‍ പ്രതിക്ക് അനുകൂലമായി കൂറു മാറിയിരുന്നു. ഇതും സംശത്തിന്‍റെ ആനുകൂല്യവും നല്‍കിയാണ് പ്രതി രാജനെ കോടതി വെറുതെ വിട്ടത്.