ഭര്‍ത്താവിന്റെ സുഹൃത്തുമായി ഫോണില്‍ സംസാരിച്ച് പിണങ്ങി; യുവതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട. യുവതി ഭര്‍തൃഗൃഗത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത് ഫോണ്‍ സംഭാഷണം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍. പൂഴിക്കാട് സ്വദേശ ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരണ ദിവസം രാവിലെ തൃഷ്ണയും ശ്രീകാന്തും ഫോണില്‍ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തൃഷ്ണ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഓഗസ്റ്റ് 30നാണ് തൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃഷ്ണയും ശ്രീകാന്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തൃഷ്ണയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തൃഷ്ണയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. ആത്മഹത്യ പ്രേരണക്കുറ്റം ചുത്തി അറസ്റ്റ് ചെയ്ത ശ്രീകാന്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...