ബൈക്കിന്റെ താക്കോലിനായി തര്‍ക്കം; അച്ഛന്‍ മകനെ മഴുകൊണ്ട് വെട്ടിക്കൊന്നു

ഭോപ്പാല്‍. അച്ഛനും മകനും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകന്റെ കൈ മഴുകൊണ്ട് വെട്ടിമാറ്റിയതിനെ തുടര്‍ന്ന് മകന്‍ രക്തം വാര്‍ന്ന് മരിച്ചു. മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പിതാവ് മോത്തി പട്ടേല്‍, സന്തോഷിന്റെ സഹോദരന്‍ രാം കിഷന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സന്തോഷ് പട്ടേല്‍ എന്ന 21കാരനാണ് മരിച്ചത്.

വ്യാഴാഴിച വീട്ടില്‍ നിന്നും പുറത്ത് പോകുവാനിറങ്ങിയ മോത്തി പട്ടേലും രാം കിഷനും ബൈക്കിന്റെ താക്കോല്‍ നല്‍കുവാന്‍ സന്തോഷ് തയ്യാറായില്ല. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ മഴുവുമായി മോത്തി എത്തി സന്തോഷിന്റെ കൈ വെട്ടുകയായിരുന്നു. പിന്നീട് മോത്തി വെട്ടിയെടുത്ത മകന്റെ കൈയുമായി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Loading...

തുടര്‍ന്ന് പോലീസ് എത്തി സന്തോഷിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജബല്‍പൂരിലെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ സന്തോഷ് മരിക്കുകയായിരുന്നു.