സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു

ന്യൂഡല്‍ഹി; പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് സിദ്ദിഖ് കാപ്പന്റെ വാദം പൊളിയുന്നു. യുഎപിഎ കേസില്‍ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചതിന് പിന്നാലെ വലിയ ആഘോഷം സംഘടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട്. യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം രംഗത്തെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിദ്ദിഖ് കാപ്പന്‍ ആവര്‍ത്തിക്കുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആഘോഷങ്ങള്‍.

സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസ് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് കേസെന്നും. കേസ് കാപ്പനും മറ്റ് വിദ്യാര്‍ഥികള്‍ക്കും എതിരെ കെട്ടിചമച്ചതാണെന്നും സലാം പറയുന്നു. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വിധി ജുഡിഷ്യറിയോടുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുവാന്‍ കഴിഞ്ഞുവെന്നും രാജ്യത്തെ രാഷ്ട്രീയ തടവുകാര്‍ക്ക് വിധി ഒരു ആശ്വാസമാണെന്നും സലാം പറയുന്നു. യുപി സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷം മറികടക്കുവാന്‍ പോലീസ് സിദ്ദിഖ് കാപ്പനെ ഇരയാക്കുകയായിരുന്നുവെന്നും സലാം പറയുന്നു.

Loading...

സിദ്ദിഖ് കാപ്പനായി നിരവധി വ്യക്തികള്‍ രാജ്യത്തിനകത്തും പുറത്തും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത് അവര്‍ക്കെല്ലാവര്‍ക്കും ആഘോഷിക്കുവാനുള്ള ദിവസമാണ്. സമാന കേസുകളില്‍ പ്രതികളായ നിരപരാധികശളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സലാം പറയുന്നു. തനിക്ക് മതതീവ്രവാത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായോ, നിരോധിത സംഘടനയായ സിമിയുമായോ ബന്ധമില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണെന്നുമാണ് കാപ്പന്‍ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബന്ധമില്ലാത്ത ഒരാള്‍ക്ക് ജാമ്യം ലഭിക്കുമ്പോള്‍ എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് ആഘോഷിക്കുന്നതെന്നാണ് ചോദ്യം ഉരുന്നത്.