വിവാഹം കഴിഞ്ഞെന്ന പേരില്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിക്കാന്‍ തുടങ്ങി; ബിഗ് ബോസ് ജീവിതം എല്ലാം മാറ്റിമറിച്ചു; അരിസ്‌റ്റോ സുരേഷ്

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ബി?ഗ് ബോസ് മലയാളം സീസണ്‍ 1 ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു. സിനിമാതാരവും അവതാരകനുമായ സാബുമോന്‍ ആയിരുന്നു സീസണ്‍ 1ലെ വിജയി. അരിസ്റ്റോ സുരേഷ് 5ാം സ്ഥാനം നേടിയിരുന്നു. ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചെന്ന് സിനിമാതാരവും ?ഗാനരചയിതാവും ?ഗായകനുമായ അരിസ്റ്റോ സുരേഷ്. ബി??ഗ് ബോസ് ഹൗസില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിച്ചു. കൂടുതല്‍ സഹനശക്തി ആര്‍ജ്ജിച്ചെന്നും സുരേഷ് പറഞ്ഞു.

റിയാലിറ്റി ഷോ അവസാനിച്ച് 10 മാസങ്ങള്‍ പിന്നിടുമ്‌ബോഴാണ് ഷോയിലെ വളരെ ജനപ്രീതി നേടിയ താരത്തിന്റെ വെളിപ്പെടുത്തല്‍. 20 ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഷോയില്‍ പങ്കെടുത്തത്. പക്ഷേ ഷൂട്ട് പിന്നെയും നീണ്ടുപോയി. സിനിമയില്‍ അഭിനയിക്കാനും പാട്ടെഴുതാനും അഡ്വാന്‍സ് വാങ്ങിയിരുന്നു. ഷൂട്ടിം?ഗ് നീണ്ടുപോയപ്പോള്‍ മൊത്തം കാര്യങ്ങള്‍ അവതാളത്തിലായി. ഷോ കഴിഞ്ഞ ശേഷം അവര്‍ക്കെല്ലാം അഡ്വാന്‍സ് തിരികെ കൊടുത്തു.

Loading...

പ്രശ്‌നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച് അപവാ?ദങ്ങള്‍ പ്രചരിക്കുന്നു. കോടികളുടെ ആസ്തിയും ല?ക്ഷ്വറി കാറും തനിക്കുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിനെതിരെ കേസ് കൊടുക്കാന്‍ പലരും പറഞ്ഞു. തന്റെ വിവാഹം കഴിഞ്ഞെന്ന പേരില്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്. അതില്‍ സത്യാവസ്ഥയില്ല. എവിടെ ചെല്ലുമ്‌ബോഴും ആളുകള്‍ തന്റെ വിവാഹത്തെക്കുറിച്ചാണ് ചോ?ദിക്കുന്നത്. മറുപടി പറഞ്ഞുപറഞ്ഞ് വയ്യാണ്ടായെന്നും താരം പറഞ്ഞു. .തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനില്‍ നിന്നുമാണ് താരത്തിന്റെ കലാജീവിതം അരംഭിക്കുന്നത്.

ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി പാട്ടുകള്‍ എഴുതി പാടുമായിരുന്നു.അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല.വരുന്നേ… വരുന്നേ…അയ്യപ്പന്‍ വരുന്നേ… എന്ന കാസറ്റിലെ നാലു പാട്ടുകള്‍ സുരേഷിന്റോതാണ്.പാട്ടുകള്‍ക്ക് പുറമെ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്.

ദൂരത്ത് ഒരു ദീരം എന്ന തിരക്കഥ പുസ്തമാക്കിയിട്ടുണ്ട്.ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്തേ കുറ്റം ചെയ്തു ഞാന്‍ എന്ന ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.പിന്നീടങ്ങാട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.പൂമരം,സഖാവ്, ഉദാഹരണം സുജാത,കുട്ടനാടന്‍ മാര്‍പാപ്പ,പരോള്‍,വള്ളിക്കെട്ട് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലെ നീ ഞങ്ങടെ..എന്നു തുടങ്ങുന്ന ഗാനം എഴുതിയതും അരിസ്റ്റോയാണ്.ഈ ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്