ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്‍റെ പെണ്‍കുട്ടി, അമ്മയുടെ ലോകം: അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് അര്‍ജുന്‍ അശോകന്‍

അച്ഛനായതിൻറെ സന്തോഷം പങ്കുവച്ച് യുവതാരം അർജുൻ അശോകൻ. കുഞ്ഞിനെ കൈയിൽ എടുത്തിരിക്കുന്ന ചിത്രവും അർജുൻ പങ്കുവെച്ചു. കുഞ്ഞിന്റെ ചിത്രത്തിനൊപ്പം അർജുൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛൻറെ പെൺകുട്ടി, അമ്മയുടെ ലോകം’, പെൺകുട്ടിയുടെ അച്ഛനായതിൻറെ സന്തോഷം പങ്കുവച്ച് ഫേസ്ബുക്കിൽ അർജുൻ അശോകൻ കുറിച്ചു.

നടൻ ഹരിശ്രീ അശോകൻറെ മകനായ അർജുൻ 2012ൽ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. എന്നാൽ 2017 മുതലാണ് അദ്ദേഹം അഭിനയരംഗത്ത് സജീവമായതും മികച്ച വേഷങ്ങൾ തേടിയെത്താൻ തുടങ്ങിയതും. 2018 ഡിസംബർ രണ്ടിനായിരുന്നു അർജുൻറെയും നിഖിതയുടെയും വിവാഹം. ഇൻഫോപാർക്ക് ഉദ്യോഗസ്ഥയാണ് തമ്മനം സ്വദേശിയായ നിഖിത. ഒൻപത് വർഷത്തോളം നീണ്ടുനിന്ന പ്രണയകാലത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

Loading...

പറവ, ബി ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, ട്രാൻസ് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിൽ അർജുൻ ഇതിനകം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രാജീവ് രവിയുടെ തുറമുഖം, ടിനു പാപ്പച്ചൻറെ അജഗജാന്തരം തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളിലും അർജുന് വേഷങ്ങളുണ്ട്.