അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ്,ജാമ്യം നല്‍കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ആത്മഹത്യാപ്രേരണ കേസിൽ റിപ്പബ്ലിക് ചാനൽ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിൽ ബോംബേ ഹൈക്കോടതി നാളെ ഉത്തരവിടും. വൈകുന്നേരം മൂന്ന് മണിക്കാണ് അർണബ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവിടുക. കഴിഞ്ഞ മൂന്ന് ദിവസമായി ഹൈക്കോടതി കേസിൽ വാദം കേൾക്കുകയായിരുന്നു.അർണബിന് ജാമ്യം നൽകരുതെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റേയും അൻവൈ നായ്കിന്റെ കുടുംബത്തിന്റെയും നിലപാട്.

നേരിട്ടോ അല്ലാതെയോ ആത്മഹത്യയ്ക്ക് കാരണക്കാരൻ അല്ലെന്നാണ് അർണബിന്റെ വാദം. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായികിന്റെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കഴിഞ്ഞ ബുധനാഴ്‌ചയാണ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ആലിബാഗ് ജയിലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഇപ്പോഴുള്ളത്.

Loading...