പാക് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി അറസ്റ്റില്‍

Loading...

ബംഗളൂരു : പാക് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. സ്ത്രീ ഉള്‍പ്പെടെ മൂന്നു പാകിസ്താന്‍കാരെയും ഇയാള്‍ക്കൊപ്പം പിടികൂടിയിട്ടുണ്ട്. ഖിറോണ്‍ ഘുലം അലി, ഖാസിഫ് ഷംസുദ്ദീന്‍, സമീറ അബ്ദുല്‍ റഹ്മാന്‍ എന്നീ പാക്ക് പൗരന്മാരാണ് പിടിയിലായിരിക്കുന്നത്.

ഇവരുടെ പേരിലുള്ള വോട്ടര്‍, ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്തു. സംശയകരമായ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റെന്നാണു വിവരം.

Loading...

ബംഗളൂരുവിലെ യാരബ് നഗരയിലെ കുമാരസ്വാമി ലേഔട്ടില്‍ വച്ചായിരുന്നു സെന്‍ട്രല്‍ ക്രൈം ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുന്‍പ് നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവില്‍ എത്തിയിട്ട് രണ്ടു മാസമായി. ഖത്തറില്‍ ജോലി ചെയ്യവെയാണ് മുഹമ്മദ് ഇവരെ പരിചയപ്പെട്ടത്.