പബ്ലിക് പ്രോസിക്യൂട്ടറെന്ന വ്യാജേന ഇന്നോവ കാറില്‍ ബീക്കണ്‍ ലൈറ്റ് വെച്ച് യാത്ര ; വീട്ടില്‍ വ്യാജ ബോര്‍ഡ് ; ഇല്ലാത്ത പദവിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന യുവ അഭിഭാഷകന്‍ പറവൂരില്‍ അറസ്റ്റില്‍ !

കൊച്ചി :  പറവൂരില്‍ ഇല്ലാത്ത പദവിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ യുവ അഭിഭാഷകന്‍ അറസ്റ്റിലായി. മറ്റൊരു യുവ അഭിഭാഷകന്റെ പരാതിയിന്മേലാണ് വ്യാജ പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് ചെയ്തത്. പുത്തന്‍വേലിക്കര സ്വദേശി എന്‍ ജെ പ്രിന്‍സി (53)യെയാണ് അറസ്റ്റ് ചെയ്തത്.

റവന്യൂ ഇന്റലിജന്‍സ് പ്രോസിക്യൂട്ടറായി ഇയാള്‍ ആള്‍മാറാട്ടം നടത്തുന്നെന്ന അഭിഭാഷകനായ പ്രസാദിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

Loading...

പബ്ലിക് പ്രോസിക്യൂട്ടറാണെന്ന വ്യാജേന തന്റെ ഇന്നോവ കാറില്‍ ബീക്കണ്‍ ലൈറ്റ് വെച്ചാണ് അഭിഭാഷകന്‍ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിനെ ഗവ. പ്ലീഡറായി നിയമിച്ചിരുന്നു.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെന്ന് കാണിയ്ക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. രിന്‍സിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പല സുപ്രധാന രേഖകളും പോലീസ് പിടിച്ചെടുത്തു.  നേരത്തെ വരാപ്പുഴ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പോസിക്യൂട്ടറായി നിയമിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് മാറ്റുകയായിരുന്നു.