ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം നല്‍കി പത്ത് കോടി തട്ടി; കൊച്ചിയില്‍ കമ്പനി ഉടമയും ജീവനക്കാരും അറസ്റ്റില്‍

കൊച്ചി: ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം നടത്തി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്ത് കോടി രൂപ തട്ടിയെന്ന പരാതിയില്‍ കമ്പനി ഉടമകളും ജീവനക്കാരുമടക്കം നാല് പേരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി എം ജി റോഡിലും കലൂരിലുമടക്കം പ്രവര്‍ത്തിച്ചിരുന്ന ഓവര്‍സീസ് എഡ്യുക്കേഷന്‍ പ്‌ളേയ്‌സ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനിയുടെ ഡയറക്ടര്‍മാരടക്കമാണ് പിടിയിലായത്.

കമ്പനിയുടെ ഡയറക്ടര്‍മാരായ കോഴിക്കോട് സ്വദേശി അരുണ്‍ദാസ്, പാലക്കാട് തത്തമംഗലം സ്വദേശിനി ചിത്ര നായര്‍,കോയമ്പത്തൂര്‍ സ്വദേശി ശാസ്ത കുമാര്‍, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വിഷ്ണു എന്നിവരെ വിവിധ പരാതികളിലാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് പത്ത് കോടി രൂപ ഇവര്‍ തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Loading...