വയനാട്: 34 ലക്ഷം രൂപയുടെ നോട്ടുകൾ അരയിൽ കെട്ടി കടത്താൻ ശ്രമിച്ച പിടിച്ചത് തമിഴ്‍നാട് സ്വദേശി കസ്റ്റഡിയിൽ. തമിഴ്‍നാടിന്‍റെയും കേരളത്തിന്‍റെയും അതിർത്തി ഗ്രാമമായ പൊൻകുഴിയിൽ നടത്തിയ പരിശോധനയിലാണ് 34 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചത്.
2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകെട്ടുകളായാണ് നോട്ടുകളുണ്ടായിരുന്നത്. എക്സൈസ് ഇന്‍റലിജൻസും എക്സൈസിന്‍റെ സ്പെഷ്യൽ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് 34 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചത്. മുരുകേശനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
Loading...
നോട്ടുകളെല്ലാം ഇതെല്ലാം അരയിൽ കെട്ടി വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട്ടേക്കാണ് ഈ പണം കൊണ്ടുപോകാൻ ശ്രമിച്ചത്.
എന്തിനാണ് ഈ പണം കടത്തിയതെന്ന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ മനസ്സിലാകൂ എന്നും പൊലീസ് വ്യക്തമാക്കി.