കണ്ണൂർ തളിപറമ്പിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തളിപറമ്പിൽ പീഡനക്കേസിൽ പിതാവ് അറസ്റ്റിൽ. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗർഭിണിയാണെന്ന് മനസ്സിലായത്. വിമാത്താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോഴാണ് അറസ്റ്റ്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനിൽ കെട്ടിവെക്കാനും പിതാവ് ശ്രമിച്ചു.

അതേസമയം തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റിലായി. ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവും രണ്ടാം പ്രതി പാസ്റ്റര്‍ വില്യം ജോണുമാണുമാണ് പൂവാര്‍ പൊലീസിന്റെ പിടിയിലായത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ചാണ് പീഡിപ്പിച്ചത്. . 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്ത് വില്യം ജോണിന്റെ വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു
പീഡന വിവരം അറിഞ്ഞ സഹോദരിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. അറസ്റ്റിലായ ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.