യുവാവിനെ തട്ടിക്കൊണ്ടുക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു;കൊള്ളപലിശ സംഘം പിടിയിൽ

തൃശ്ശൂർ: വട്കകാഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ 7 പേർ അറസ്റ്റിൽ.മുള്ളൂർക്കര കണ്ണംമ്പാറ സ്വദേശി ചാക്യാട്ട് എഴുത്തശ്ശൻ വീട്ടിൽ ശ്രീജുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പിടികൂടിയത്. യുവാവിനെ തട്ടിക്കൊണ്ടുപോവുകയും തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതാണ് സംഭവം. വടക്കാഞ്ചേരി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ മഹേഷ്, സുമേഷ് എന്ന ഫ്രീക്കൻ, സനൽ (20), ശരത്ത് എന്ന സൂര്യൻ (22), റിനു സണ്ണി (27), മഞ്ജുനാഥ് (22), രാഗേഷ് എന്ന സുന്ദരൻ (33) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്മയുടെ ചികിത്സാ ആവശ്യത്തിന് കാർ പണയംവച്ച് ആര്യമ്പാടം സ്വദേശിയായ മഞ്ജുനാഥിൽ നിന്ന് ശ്രീജു ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഈ മാസം 24 ന് ശ്രീജുവിനെ തട്ടി കൊണ്ടുപോകുകയായിരുന്നു. ശ്രീജുവിന്റെ മോതിരം, പഴ്സ്, മൊബൈൽ ഫോൺ എന്നിവ കവർന്ന സംഘം ക്രൂരമായി മർദ്ദിക്കുകയും 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പൊലീസെത്തി മോചിപ്പിച്ച ശ്രീജു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Loading...