യുഎഇ ദിർഹം ഉപയോഗിച്ച് ശരീരം വൃത്തിയാക്കി: യുഎഇ കറൻസിയെ കളിയാക്കിയ പ്രവാസി യുവാവ് അറസ്റ്റിൽ

ദുബായ്: ദുബായിൽ പോകുന്ന പ്രവാസികൾക്കെന്നും ആ രാജ്യത്തോട് എന്നും ഇഷടമാണ്. അങ്ങനെ തന്നെയാണ് ഒട്ടുമിക്ക പ്രവാസികളും പറഞ്ഞു കേൾക്കുന്നത്. എന്നാൽ ഇവിടെ യുഎഇ കറൻസിയെ കളിയാക്കി വീഡിയോയുമായി രം​ഗത്ത് വന്നിരിക്കുകയാണ് പ്രവാസി യുവാവ്.  വീഡിയോ പുറത്തുവന്ന് ഉടൻ തന്നെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇ ദിർഹം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നതായാണ് പ്രതി വിഡിയോയിൽ ചിത്രീകരിച്ചത്. ഇയാളെ അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്താണ് അപകീർത്തിയുണ്ടാക്കിയതെന്ന് ദുബായ് സൈബർ പൊലീസ് അറിയിച്ചു.

രാജ്യത്തെയോ അതിന്റെ മുദ്രകളെയോ അപമാനിച്ചാലുള്ള ശിക്ഷ 10 ലക്ഷം ദിർഹം പിഴയും തടവുമാണ്. നേരത്തെ യുഎഇയിലെ കോവിഡ് 19 സുരക്ഷാ നടപടികളെ കളിയാക്കിയവർക്കെതിരെയും നിയമനടപടി സ്വീകരിച്ചതായുള്ള വാർത്ത പ്രതികളുടെ ഫൊട്ടോ സഹിതം പൊലീസ് പുറത്തുവിട്ടിരുന്നു. ഫോട്ടോ മുഖം മറയ്ക്കാതെ പ്രസിദ്ധീകരിക്കുന്നതിന് അധികൃതർ നൽകുന്ന മറുപടി ഇങ്ങനെയാണ്.

Loading...

ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഇവർക്ക് ജോലി ലഭിക്കരുതെന്നും സമൂഹത്തിൽ മാന്യന്മാരായി ഞെളിഞ്ഞുനടക്കരുതെന്നും കരുതിയാണ് ഇവരുടെ മുഖം മറയ്ക്കാതെയുള്ള ഫൊട്ടോ പ്രസിദ്ധീകരിക്കുന്നതെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ കേണൽ സഈദ് ഹാജിരി വ്യക്തമാക്കി.