WOLF'S EYE

അനീഷ് കണ്മുന്നിൽ പിടയുന്ന കൃഷ്ണനെയും കുടുംബത്തെയും കണ്ടത് ദൈവങ്ങളുടെ പ്രീതിക്കായി കുരുതികൊടുക്കാനുള്ള ബലിമൃഗങ്ങളായി

ഇടുക്കി കമ്പകക്കാനത്ത് കൂട്ടക്കുരുതിക്കിരയായ കൃഷ്ണനെയും കുടുംബത്തെയും അനീഷ് ഇല്ലാതാക്കിയത് ഇഞ്ചിഞ്ചായി. കൃഷ്ണനെയും കുടുംബത്തെയും കൊന്ന് വീടിനുള്ളില്‍ കിടത്തിയിട്ടും പകയുടെ കനല്‍ എരിഞ്ഞു തീരാതിരുന്ന അനീഷും കൂട്ടാളി ലിബീഷും സുശീലയുടെയും ആര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞു. രണ്ടു മൃതദേഹങ്ങളിലും ഇരുവരും ലൈംഗിക വൈകൃതങ്ങള്‍ പരീക്ഷിക്കുകയും തലയില്‍ പ്രഹരം ഏല്‍പ്പിച്ചിട്ടും വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച് ഒരു ദിവസം കഴിഞ്ഞ് കുഴിയില്‍ എത്തിച്ച ശേഷവും ജീവനുണ്ടായിരുന്ന അര്‍ജുന്റെ തല തൂമ്പകൊണ്ട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

“Lucifer”

കൊല ചെയ്യപ്പെടുന്നതിനു മുമ്പ് ആര്‍ഷ അനീഷിന്റെ തലയ്ക്കടിച്ചിരുന്നതായി പിടിയിലായ രണ്ടാം പ്രതി ലിബീഷ് മൊഴി നല്‍കിയിരുന്നു. സുശീലയെ തലയ്ക്കടിച്ചിട്ട ശേഷം ആര്‍ഷയെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന ആയുധം അനീഷ് നിലത്തിട്ടു. പിറകില്‍നിന്നും വായ പൊത്തി പിടിക്കാന്‍ ശ്രമിച്ച അനീഷിന്റെ കൈവിരല്‍ കടിച്ചു മുറിച്ചതിനു ശേഷം കുതറിമാറി താഴെ കിടന്ന ആയുധമെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

അനീഷിനു പരുക്കേറ്റതു കൃഷ്ണന്‍ വീട്ടില്‍ കരുതിയിരുന്ന ആയുധം കൊണ്ടാകാമിതെന്ന അനുമാനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ തങ്ങള്‍ കൊല്ലാന്‍ കൊണ്ടുവന്ന ആയുധം കൊണ്ടാണ് ആര്‍ഷ പരുക്കേല്‍പ്പിച്ചതെന്ന് ഇന്നലെ പിടിയിലായ അനീഷ് സമ്മതിച്ചു. ചുറ്റികകൊണ്ടുള്ള പ്രഹരമേറ്റ് തല തകര്‍ന്നിട്ടും ജീവന്‍ പോകാതിരുന്ന അര്‍ജുനെ കുഴിയിലേക്കെത്തിച്ച ശേഷം തൂമ്പകൊണ്ട് ആഞ്ഞടിച്ചായിരുന്നു ഇല്ലാതാക്കിയത്.

കൂട്ടക്കൊല നടത്തിയ 29നു രാത്രി തലയില്‍ ഇരുമ്പു ട്യുബുകൊണ്ട് പലയാവര്‍ത്തി ആഞ്ഞടിക്കുകയും വാക്കത്തികൊണ്ട് വെട്ടുകയും കത്തികൊണ്ട് കുത്തുകയും ചെയ്ത പ്രതികള്‍, പിറ്റേന്ന് വീണ്ടുമെത്തിയപ്പോഴും അര്‍ജുന് ജീവനുണ്ടായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും മരിക്കാതിരുന്ന അര്‍ജുനെ ചുറ്റികയ്ക്കടിച്ച് തല തകര്‍ത്തു. ഇത്രയെല്ലാം ചെയ്ത സ്ഥിതിക്ക് പതിനെട്ടു വയസുള്ള സാധാരണ മനുഷ്യന്‍ ജീവനോടെ തുടരില്ലെന്നാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ മറ്റുള്ളവരെ മറവുചെയ്യാന്‍ തീര്‍ത്ത കുഴിയിലേക്ക് അവസാനം അര്‍ജുന്റെ മൃതശരീരവും എത്തിച്ചു. കുഴിയില്‍ നിക്ഷേപിച്ചതിനു പിന്നാലെ നോക്കുമ്പോള്‍ അര്‍ജുന്‍ വീണ്ടും ഞരങ്ങി.

ഇത് ശ്രദ്ധിച്ച പ്രതികള്‍ സമീപത്തെ ആടിന്‍കൂടിനു താഴെയായി കാണപ്പെട്ട തൂമ്പ ഉപയോഗിച്ച് അര്‍ജുന്റെ തലയില്‍ ആഞ്ഞടിക്കുയായിരുന്നു. ഇതിനുശേഷം മൃതദേഹങ്ങള്‍ കുഴിയിലേക്ക് ചവിട്ടി താഴ്ത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അര്‍ജുന്റെ ആമാശയത്തില്‍ മണ്ണിന്റെ അംശമുണ്ടായിരുന്നതായി പറയുന്നു. അതിന് ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയും ഒടുവില്‍ പിടിയിലാകുകയും ആയിരുന്നു. ലിബീഷ് ആദ്യം പിടിയിലാകുകയും പിന്നാലെ അനീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിന് പിടിച്ചുകൊടുക്കുകയുമായിരുന്നു.

Related posts

ആ പെൺകുട്ടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടത് ; അതിൻറെ പേരിൽ ദിലീപ് കഴിഞ്ഞ നാലുമാസമായി പീഡിപ്പിക്കപ്പെടുകയാണ്, ദിലീപിനെന്താ മനുഷ്യാവകാശങ്ങളില്ലേ?”

സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭൂമിയിടപാടുകളും പരിശോധിക്കും

ഭര്‍ത്താവുമായി കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക; സാധിക്കുന്നിടത്തോളം രതിമൂര്‍ച്ഛകള്‍ക്ക് ഇടവരുത്തുക; വിഷാദരോഗം അലട്ടിയ വീട്ടമ്മയോട് ഡോക്ടര്‍ നിര്‍ദേശിച്ചത്

അപ്പോഴില്ലാത്ത പരാതി ഇപ്പോഴെങ്ങനെ ഉണ്ടായി? നടി തെസ്‌നിഖാന്‍ ചോദിക്കുന്നു

അരുമയായി വളര്‍ത്തിയ എലി ചത്തുപോയതില്‍ മനംനൊന്ത് പന്ത്രണ്ട് വയസ്സുകാരി ജീവനൊടുക്കി

ബലാല്‍സംഗത്തിന് ലൈംഗികതയുമായി ബന്ധമില്ല, തസ്ലിമ നസ്രിന്‍

അതിരുകടന്ന താരാരാധന ഇല്ലാതാവണം; അതിന് സിനിമയില്‍ ഉള്ളവര്‍ തന്നെ ശബ്ദമുയര്‍ത്തണം: പ്രേം കുമാര്‍

‘എന്ത് വില കൊടുത്തും സംസ്‌ക്കാരം നിലനിര്‍ത്തണം’മാതാ അമൃതാനന്ദമയിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

ഗർഭിണിയായ കാവ്യയെ പൊലീസ് രീതിയിൽ ചോദ്യം ചെയ്യാനാവില്ല, അന്വേഷണം വഴിമുട്ടുമെന്ന ഭീതിയിൽ പൊലീസ്

പി​ണ​റാ​യി​യി​ല്‍ 4 പേ​രു​ടെ ദു​രൂ​ഹ മ​ര​ണത്തിൽ പ്ര​തി​ക​ൾ ഒ​ന്നി​ല​ധി​കം പേർ; അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

നാടിനെ നടുക്കി കാസര്‍കോഡ് വീണ്ടും ഗൃഹനാഥനെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി

നടി മേഘ്നയുടെ വീട്ടില്‍ മോഷണം; തന്റെ അടിവസ്ത്രവും സോക്സും വരെ കൊണ്ടുപോയെന്ന് നടി