വിവാഹമോചനവും കുഞ്ഞുങ്ങളും

സ്‌നേഹിക്കുവാന്‍ ഒരു കാരണം കണ്ടെത്തുവാന്‍ കഴിയാത്തവരുടെ ലോകത്താണ് നാം ജീവിക്കു ന്നത് എന്ന് തോന്നുന്ന വിധത്തില്‍ ആണ് ദിനം പ്രതി വിവാഹ മോചനങ്ങള്‍ പെരുകുന്നത്. പരസ്പരം വഴക്കടിക്കുവാന്‍ ധാരാളം കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുന്ന നമുക്ക് സ്‌നേഹിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തതു പോലെ തോന്നും. പ്രതേകിച്ചു പുറമെ നിന്ന് നോക്കുന്നവര്‍ക് എന്തിനു വേണ്ടിയാണിവര്‍ പിരിയുന്നത് എന്ന് പോലും മനസ്സിലാവില്ല, അത്രയും നിസ്സാര കാരണങ്ങളാവും മുമ്പില്‍ ഉണ്ടാവുക. ഇങ്ങനെ വഴക്കടിക്കുവാനും പിണങ്ങാനും കാരണങ്ങള്‍ സൃഷ്ടിച്ചു അകലുന്നവര്‍ അറിയാതെ പോവുന്ന ചില ജീവിതങ്ങളുണ്ട് ഓരോ അടികള്‍ക്കു മിടയില്‍, ഓരോ വഴക്ക് കള്‍ക്കും ഇടയില്‍ ഇനി മക്കളെയോര്‍ത്തു പിണങ്ങില്ല, പരസ്പരം ബഹുമാനം കാണിക്കയും സ്‌നേഹിക്കയും ചെയ്യും എന്ന് തീരുമാനം എടുക്കാന്‍ ദമ്പതികളില്‍ ഒരാള്‍ക്ക് കഴിഞ്ഞാല്‍ അതൊരു വിജയം ആയേനെ.

കുഞ്ഞു മക്കള്‍ അവരുടെ സ്വാതന്ത്ര്യം, അവരുടെ അവകാശം, അവരുടെ താല്പര്യം, അവരുടെ സ്വപ്നങ്ങള്‍ ഇവക്ക് വിവാഹ മോചന കേസ് കളില്‍ യാതൊരു പ്രാധാന്യവും ഇല്ല. ഒരു പക്ഷെ അനാഥത്വത്തക്കാള്‍ വലിയ വേദന പേരുന്ന മക്കള്‍. ദിനം പ്രതി വിവാഹമോചന വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യം. നിസ്സാര കാരണങ്ങളാല്‍ പിരിയുന്ന അവര്‍ക്കിടയിലെ പ്രധാന പ്രശ്‌നം ഇരു ഭാഗത്തെയും മാതാപിതാക്കള്‍ ആണ്. ഒരു പരിധി വിട്ടു ഒരു പുരുഷനും സ്വന്തം അമ്മയെ അനാവശ്യ മായി തെറി വിളിക്കുന്ന ഭാര്യയെ അവളെത്ര മികച്ച വളാണെങ്കില്‍ പോലും. ഭര്‍ത്താവിന്റെ അമ്മയെ അധിക്ഷേപിച്ചും തെറി വിളിച്ചും ആനന്ദം കണ്ടെത്തുന്ന ഭാര്യ, പലപ്പോഴും സ്വന്തം മാതാവിനെ സന്തോഷിപ്പിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്

Loading...

ബൈബിള്‍ നമുക്ക് നല്‍കുന്ന ഒരു റോള്‍ മോഡല്‍ ഉണ്ട് അമ്മായിയമ്മയോട് ഒരുത്തമ ആയ മരുമകള്‍ എങ്ങനെ ആവണം എന്ന് റൂത്തിന്റെ പുസ്തകം വരച്ചു കാട്ടുന്നു വിജാതീയ സ്ത്രീ ആയ റൂത്ത് അനുഗ്രഹിക്കപ്പെട്ടതു അവള്‍ അമ്മായി അമ്മയായ നവോമിയോട് കാണിച്ച സ്‌നേഹവും വിശ്വസ്തതയും മൂലമാണ് അങ്ങനെ അംഗീകരിക്കില്ല. അമ്മേ അമ്മയെ വിട്ടകലുവാണോ ഓടിപോവുവാനോ എന്നോട് പറയരുതേ അമ്മ പോവുന്നിടത്തേക്ക് ഞാനും പോവും, അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കയും എന്നാണ് റൂത്തു നവോമിയോട് പറയുന്നത് എത്ര മനോഹരമായ മോഡലിംഗ്ആണ് റൂത്തിന്റെ ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്റെ അമ്മയോട് കാണിക്കുന്ന വിശ്വസ്തത ദൈവതിരുമുമ്പില്‍ കണക്കാക്കപ്പെട്ടു. മാതാപിതാക്കള്‍ അല്ല പലപ്പോഴും ദമ്പതികളുടെ പ്രശ്‌നം, സെല്‍ഫ് ഐഡന്റിഫിക്കേഷന്‍ ന്റെ കുറവാണു, ഞാന്‍ ആരാണ്?? എനിക്ക് ഭര്‍ത്താവിന്റെ ജീവിതത്തില്‍ എന്താണ് സ്ഥാനം???
ഞങ്ങളാക്കിടയില്‍ മറ്റൊരാള്‍ക്ക് എവിടെ സ്‌പേസ് കൊടുക്കണം??? എത്ര മാത്രം പ്രാധാന്യം നല്‍കി വേണം പുറത്തുള്ളവരെ പരിഗണിക്കാന്‍ എന്നിങ്ങനെ കുറെ ചിന്തകള്‍, തീരുമാനങ്ങള്‍ തുടങ്ങിയവ ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവണം. മാതാപിതാക്കള്‍ അല്ല പലപ്പോഴും ദമ്പതികളുടെ പ്രശ്‌നം, self identification ന്റെ കുറവാണു, ഞാന്‍ ആരാണ്?? എനിക്ക് ഭര്‍ത്താവിന്റെ ജീവിതത്തില്‍ എന്താണ് സ്ഥാനം??? ഞങ്ങളാക്കിടയില്‍ മറ്റൊരാള്‍ക്ക് എവിടെ സ്‌പേസ് കൊടുക്കണം??? എത്ര മാത്രം പ്രാധാന്യം നല്‍കി വേണം പുറത്തുള്ളവരെ പരിഗണിക്കാന്‍ എന്നിങ്ങനെ കുറെ ചിന്തകള്‍, തീരുമാനങ്ങള്‍ തുടങ്ങിയവ ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ തന്നെ തന്റെ preferential person ആരാണ് എന്നത് ദമ്പതികള്‍ മറക്കരുത്.

പരസ്പരം ഇണയാവാനും തുണയാവാനും വിളിക്കപ്പെട്ടവര്‍ തങ്ങള്‍ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടാവണം ഇരുകരങ്ങളും കോര്‍ത്തു പുറത്തു നിന്നൊരാള്‍ക്കു അനാവശ്യ പ്രവേശനമോ പ്രാധാന്യമോ നല്‍കാതെ. ജീവിക്കുവാന്‍ ദമ്പതികള്‍ക്ക് കഴിയണം, ഇരുകൂട്ടരും ചേര്‍ന്നൊഴുകുകയും അതിനിടയില്‍ ഉണ്ടാവുന്ന പ്രതിബന്ധങ്ങളെല്ലാം തന്നെ ഇരുകൈകളും ചേര്‍ത്തു പിടിച്ചു കൊണ്ട് തന്നെ നേരിടാനും ദമ്പതികള്‍ക്ക് കഴിയണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ തന്നെ തന്റെ preferential person ആരാണ് എന്നത് ദമ്പതികള്‍ മറക്കരുത്. ജീവിക്കുവാന്‍ ദമ്പതികള്‍ക്ക് കഴിയണം, ഇരുകൂട്ടരും ചേര്‍ന്നൊഴുകുകയും അതിനിടയില്‍ ഉണ്ടാവുന്ന പ്രതിബന്ധങ്ങളെല്ലാം തന്നെ ഇരുകൈകളും ചേര്‍ത്തു പിടിച്ചു കൊണ്ട് തന്നെ നേരിടാനും ദമ്പതികള്‍ക്ക് കഴിയണം

പലപ്പോഴും കുട്ടികളുടെ കസ്റ്റഡിക്കായി തമ്മിലടിക്കുന്ന മാതാപിതാക്കള്‍ വിവാഹമോചനത്തില്‍ കുഞ്ഞിനുണ്ടാകുന്ന മാനസികമായ പിരിമുറുക്കങ്ങളോ, സുരക്ഷിതമില്ലായ്മയോ ചിന്തിക്കാറുപോലുമില്ല. എതിര്‍ കക്ഷിക്ക് കുട്ടിയുടെ കസ്റ്റഡി നല്‍കുന്നത് ഒഴിവാക്കിയെടുക്കുക എന്നു മാത്രം ചിന്തിക്കുന്ന കുട്ടിയുടെ ഗാര്‍ഡിയന്‍ പല സാഹചര്യങ്ങളിലും കുഞ്ഞിന്റെ മനസ്സിലേക്ക് അനാവശ്യചിന്തകളും വെറുപ്പും വിദ്വേഷവും മറ്റ് ചിന്തകളും കടത്തിവിടാന്‍ ശ്രമിക്കുകയും അങ്ങനെ കുഞ്ഞിനെ വഎതിര്‍കഷിയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

കുടുംബകോടതി മുറികളിലായിരിക്കുമ്പോള്‍ ഒരഭിഭാഷകയെന്ന നിലയില്‍ എനിക്ക് ഏറ്റവും വേദനതോന്നിയിട്ടുള്ള കാര്യവും ഏതോ കാലത്ത് പരസ്പരം ചെയ്ത ഏതോക്കെയോ ചെറിയ തെറ്റുകളുടെ പേരില്‍ അകലുവാന്‍ ശ്രമിക്കുന്ന അകലുന്ന ദമ്പതികളുടെ കുടുംബങ്ങളെക്കുറിച്ചുള്ള ചിന്തയില്ലായ്മയാണ്.

ഒരു പക്ഷേ, തങ്ങളുടെ കുഞ്ഞുങ്ങള്‍ ഇരുപക്ഷത്തിന്റെയും സ്‌നേഹത്തിനും സാമീപ്യത്തിനും ഒരുപോലെ അര്‍ഹരാണെന്ന യാഥാര്‍ത്യവും അവര്‍ ഒരിക്കലും തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. പലസാഹചര്യങ്ങളിലും വിവാഹമോചനത്തിനായി എത്തുന്ന ദമ്പതികള്‍ കേസിലെ സാഹചര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവു നേടിയിട്ടുള്ളവരാകില്ല. വിവാഹമോചനം യഥാര്‍ത്ഥത്തില്‍ കുഞ്ഞിന് അവര്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന തിരിച്ചറിവ് നമ്പതികള്‍ക്കുണ്ടാവാറില്ല.

ഒരു പക്ഷേ, വിവാഹമോചനം നിങ്ങള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ നേടി തന്നേക്കാം എന്നാല്‍ നിങ്ങളുടെ കുഞ്ഞിന്റെ പല ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളും താത്പര്യങ്ങളും ഇഷ്ടങ്ങളും സ്‌നേഹങ്ങളും ബലികഴിക്കുകയാണ് എന്ന തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടായേ തീരു…

Adv Vimala Binu Ernakulam
Mob; 9744534140