പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ലോലിതനും മണ്ഡോദരിയും വിവാഹിതരാകുന്നു

സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതുകൊണ്ട് തന്നെ പരമ്ബരയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇത്തരത്തില്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് താരങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്കെത്തിയത്.

Loading...

വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്.

മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണ രംഗമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാൻ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം അഭിനിവേശമായിരുന്ന ശ്രീകുമാർ സ്‌കൂൾ കാലത്തുതന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു

കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം മുൻപ് പലഅഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതുവരെ സിനിമയിൽ ചെയ്തതിൽ എബിസിഡിയിലെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രീകുമാർ പറയുന്നു. ഇപ്പോൾ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നതിനാൽ കൂടുതൽ ചാനൽ പരിപാടികൾ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു.അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാർ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്.

പക്ഷേ തനിക്ക് പേരും പ്രശസ്തിയും തന്നത് മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയാമെന്ന് ശ്രികുമാർ സമ്മതിക്കുന്നുണ്ട്. പുതുമുഖങ്ങൾ സിനിമയിലെത്തുന്നത് പുതിയകാര്യമല്ല. എന്നാൽ മാസ് പെർപോമൻസ് നടത്തിയ വില്ലൻ ഗണങ്ങൡലൂടെയാണ് ശ്രികുമാർ ശ്രദ്ധേയമായി മാറിയത്. ഹാസ്യതാരമായി തിളങ്ങിയ ശ്രീകുമാർ ലക്ഷണമൊത്ത വില്ലനായി എത്തിയതോടെ താരത്തിന് നിരവധി അവസരങ്ങളും മലയാള സിനിമയിൽ നേടിയെടുക്കാൻ സാധിച്ചിരുന്നു്.പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്