ഐ​ടി വ​കു​പ്പി​ല്‍ വ​രു​ന്ന​തി​നു മു​മ്പേ ശി​വ​ശ​ങ്ക​റി​ന് സ്വ​പ്ന​യു​മാ​യി ബ​ന്ധ​മു​ണ്ട്: തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് അരുണ്‍ ബാലചന്ദ്രന്‍

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ രം​ഗത്ത്. തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്നാണ് അരുണ്‍ ബാലചന്ദ്രന്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍ഐഎയ്ക്കും കസ്റ്റംസിനും അരുണ്‍ പരാതി നല്‍കി. സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ പറഞ്ഞു. ഐടി വകുപ്പില്‍ വരും മുൻപേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ടെന്നും അരുൺ പറയുന്നു.

ഐ​ടി വ​കു​പ്പി​ല്‍ വ​രു​ന്ന​തി​നു മു​മ്പേ ശി​വ​ശ​ങ്ക​റി​ന് സ്വ​പ്ന​യു​മാ​യി ബ​ന്ധ​മു​ണ്ട്. ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് താ​ന്‍ സ്വ​പ്ന​യു​ടെ ഭ​ര്‍​ത്താ​വ് ജ​യ​ശ​ങ്ക​റി​നു മു​റി ബു​ക്ക് ചെ​യ്ത​ത്. അ​ത് ആ​ര്‍​ക്കാ​ണെ​ന്ന കാ​ര്യം പോ​ലും ത​നി​ക്ക് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെന്നും അരുൺ പറയുന്നു.

Loading...

സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ ത​ന്നോ​ട് പ​റ​ഞ്ഞ​ത്. അ​തു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ഇ​പ്പോ​ള്‍ എ​ല്ലാ കു​റ്റ​വും ചെ​യ്ത​ത് താ​നാ​ണെ​ന്ന് വ​രു​ത്തി ശി​വ​ശ​ങ്ക​റെ ര​ക്ഷി​ക്കാ​നും, ത​ന്നെ കേ​സി​ല്‍ കു​ടു​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് അ​രു​ണ്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. സ്വ​പ്ന​യ്ക്ക് കാ​ര്‍ കു​റ​ഞ്ഞ​വി​ല​യി​ല്‍ വാ​ങ്ങു​ന്ന​തി​ന് ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്നും പ​രാ​തി​യി​ല്‍ അ​രു​ണ്‍ വെ​ളി​പ്പെ​ടു​ത്തി.