അരുണ്‍ ജയ്റ്റ്ലിയുടെ ഭൗതികശരീരം ബിജെപി ആസ്ഥാനത്ത് എത്തിച്ചു, സംസ്‌കാരം ഇന്ന് നിഗംബോധ്ഘട്ടില്‍

മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റലിയുടെ ഭൗതികശരീരം ഇന്ന് നിഗംബോധ് ഘട്ടില്‍ സംസ്‌കരിക്കും. അരുണ്‍ ജയ്റ്റലിക്ക് ആദരമര്‍പ്പിക്കാനായി പ്രമുഖ നേതാക്കളുടെ നീണ്ട നിരയാണ്. കൈലാഷ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം വിലാപയാത്രയായി ബിജെപി ആസ്ഥാനത്തേക്ക് എത്തിച്ചു.

ബിജെപി ആസ്ഥാനത്ത് എത്തിച്ച ഭൗതികശരീരം രണ്ടു മണി വരെ ഇവിടെ പൊതുദര്‍ശനത്തിനു വെയ്ക്കും. പാര്‍ട്ടിആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് യമുനാതീരത്തേക്ക് വിലാപായാത്രയായി എത്തിച്ചതിനു ശേഷം ഭൗതികശരീരം നിഗംബോധ്ഘട്ടില്‍ സംസ്‌കരിക്കും.

Loading...

തെക്കന്‍ ഡല്‍ഹിയിലുള്ള അരുണ്‍ ജയ്റ്റലിയുടെ വസതിയിലെത്തി നിരവധി നേതാക്കളാണ് അദേഹത്തിന് ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ആര്‍എല്‍ഡി നേതാവ് അജിത് സിങ് ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും റ്റിടിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ ഇന്ന് രാവിലെ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്രന്ദമോഡിക്കു പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റീത്ത് സമര്‍പ്പിക്കും.